Loading ...

Home International

തീ​പി​ടി​ത്തം; ജ​പ്പാ​നി​ല്‍ മ​നോ​രോ​ഗ ക്ലി​നി​ക്കി​ലെ 27 പേ​ര്‍ മ​രി​ച്ചു

ടോ​ക്യോ: ജ​പ്പാ​നി​ലെ മ​നോ​രോ​ഗ ക്ലി​നി​ക്കി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ല്‍ 27 പേ​ര്‍ മ​രി​ച്ചു. ഒ​സാ​ക ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ വാ​ണി​ജ്യ കെ​ട്ടി​ട​ത്തി​ലെ നാ​ലാം നി​ല​യി​ലാ​ണ്​ തീ​പി​ടി​ത്തം.സം​ഭ​വ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ 28ല്‍ 27 ​പേ​രും മ​രി​ച്ച​താ​യി ഒ​സാ​ക അ​ഗ്നി​ശ​മ​ന വി​ഭാ​ഗം അ​റി​യി​ച്ചു.

തീ​വെ​ച്ച​താ​ണോ എ​ന്ന​ത്​ പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 60 ​വ​യ​സ്സ്​​ തോ​ന്നി​ക്കു​ന്ന​യാ​ള്‍ ദ്രാ​വ​കം നി​റ​ച്ച ബാ​ഗു​മാ​യി ക്ലി​നി​ക്കി​ലെ​ത്തി ഹീ​റ്റ​റി​ലേ​ക്ക്​ ത​ളി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ തീ​പ​ട​ര്‍​ന്ന​തെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ണ്ട്. ഇ​യാ​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ക്ലി​നി​ക്കി​ലെ ഡോ​ക്​​ട​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ മ​രി​ച്ച​താ​യാ​ണ്​ സൂ​ച​ന. മ​ക​നെ ഫോ​ണി​ല്‍ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ലെ​ന്ന്​ ഇ​യാ​ളു​​ടെ പി​താ​വ്​ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കെ​ട്ടി​ട​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ തീ ​വ്യാ​പി​ച്ചി​ട്ടി​ല്ല. തീ​പി​ട​ത്ത​മു​ണ്ടാ​യ അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ഗ്നി​ശ​മ​ന സേ​ന തീ ​നി​യ​​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ഡ ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്ക്​ അ​നു​ശോ​ച​ന​മ​ര്‍​പ്പി​ച്ചു.

Related News