Loading ...

Home International

ടിബറ്റില്‍ ചൈനയുടെ ആണവ പരീക്ഷണം; ജൈവായുധവും രാസായുധവും പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ബീജിംഗ്: ടിബറ്റിലെ സൈനിക മേഖലയില്‍ ചൈനയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തുന്ന സൈനിക അഭ്യാസത്തില്‍, ആണവവേധ ആയുധങ്ങള്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസമാണ് പരീക്ഷണം നടന്നിരിക്കുന്നത്. കമാന്‍ഡോകള്‍, അസ്സാള്‍ട്ട് ഗ്രൂപ്പുകള്‍, തുടങ്ങി നിരവധി വിഭാഗക്കാര്‍ അടങ്ങിയ ജോയിന്റ് മിലിറ്ററി ബ്രിഗേഡ് നടത്തിയ സൈനിക അഭ്യാസം തികച്ചും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചായിരുന്നു. ചൈനയുടെ അഞ്ച് കമാന്‍ഡുകളില്‍ ഏറ്റവും വലിയ കമാന്‍ഡായ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡാണ് ഡ്രില്‍ നടത്തിയത്. ആണവവേധ ആയുധങ്ങളെ കൂടാതെ, രാസായുധങ്ങളും ജൈവായുധങ്ങളും ഉപയോഗിച്ചുള്ള യുദ്ധമുറകളും സൈന്യം നടത്തിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related News