Loading ...

Home International

റായ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ഫിലിപ്പീന്‍സില്‍ മൂന്നു മരണം

മനില: ഫിലിപ്പൈന്‍സില്‍ ദിവസങ്ങളായി ആഞ്ഞടിക്കുന്ന റായ് കൊടുങ്കാറ്റില്‍ മൂന്നുപേര്‍ മരിച്ചു. കൊടുങ്കാറ്റ് 230 കിലോമീറ്റര്‍ വരെ വേഗമാര്‍ജ്ജിക്കുമെന്നാണ് കണക്കാക്കിയിരുന്നത്.എന്നാലിപ്പോള്‍, മണിക്കൂറില്‍ 155 കിലോമീറ്ററായി വേഗത കുറഞ്ഞിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് റായ് കൊടുങ്കാറ്റ്. ഡിനഗാറ്റ്, സുരിഗാവോ ദ്വീപ് പ്രവിശ്യകളിലാണ് കൊടുങ്കാറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത്. പ്രാദേശിക സമയം അഞ്ചുമണിയോടെ ഈ പ്രദേശങ്ങളില്‍ കൊടുങ്കാറ്റ് വീശുമെന്ന് ഫിലിപ്പീന്‍സ് കാലാവസ്ഥ ബ്യൂറോയായ പഗാസ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ വര്‍ഷം ഫിലിപ്പൈന്‍സില്‍ ഉണ്ടാവുന്ന അന്‍പതാമത്തെ കൊടുങ്കാറ്റാണ് റായ്. നാവികരോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ച അധികൃതര്‍ തീരപ്രദേശത്തുള്ള ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു.

Related News