Loading ...

Home International

വാക്​സിന്‍ മിക്​സിങ്; നിര്‍ണായക റിപ്പോര്‍ട്ടുമായി​ ലോകാരോഗ്യസംഘടന

വാഷിങ്​ടണ്‍: വാക്​സിനുകളുടെ മിക്​സിങ്ങിനായി ശുപാര്‍ശകള്‍ സമര്‍പ്പിച്ച്‌​ ലോകാരോഗ്യസംഘടന. വ്യത്യസ്​ത നിര്‍മ്മാതാക്കളുടെ വാക്​സിനുകള്‍ ​ജനങ്ങള്‍ക്ക്​ നല്‍കാമെന്ന്​ സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു​.

ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആര്‍.എന്‍.എ വാക്​സിനുകള്‍ ഒന്നാം ഡോസായി ആസ്​ട്രസെനിക്കയുടെ വാക്​സിന്‍ സ്വീകരിച്ചയാള്‍ക്ക്​ നല്‍കുന്നതില്‍ പ്രശ്​നമില്ലെന്നാണ്​ ലോകാരോഗ്യസംഘടന വ്യക്​തമാക്കുന്നത്​.

സിനോഫാം വാക്​സിന്‍ സ്വീകരിച്ച ഒരാള്‍ക്ക്​ രണ്ടാം ഡോസായി എതെങ്കിലും എം.ആര്‍.എന്‍.എ വാക്​സിനോ ആസ്​ട്രസെനിക്കയുടെ വാക്​സിനോ നല്‍കാമെന്നും ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസിനും ഇത്തരത്തില്‍ വാക്​സിന്‍ മിക്​സിങ്​ സാധ്യമാവും.

ആദ്യഡോസായി ആസ്​ട്രസെനിക്ക, ഫൈസര്‍ വാക്​സിനുകള്‍ സ്വീകരിച്ച്‌​ ഒമ്ബത്​ മാസത്തിന്​ ശേഷം മൊഡേണ വാക്​സിന്‍ സ്വീകരിക്കുകയാണെങ്കില്‍ അത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന പഠനറിപ്പോര്‍ട്ട്​ പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോകാരോഗ്യസംഘടനയുടെ നിര്‍ണായക നീക്കം. ഇതുമായി ബന്ധപ്പെട്ട്​ ശുപാര്‍ശകളില്‍ പഠനം നടത്തിയതിന്​ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഏജന്‍സി അറിയിച്ചു.

Related News