Loading ...

Home International

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗജന്യമായി ഒരു മില്യണ്‍ ഡോസ് വാക്സിന്‍ നല്‍കും;പ്രഖ്യാപനവുമായി ഇസ്രയേല്‍

ജെറുസലേം: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്‌ ഒരു മില്യണ്‍ കോവിഡ് വാക്സിന്‍ സംഭാവന ചെയ്യുമെന്ന് ഇസ്രയേല്‍.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ആസ്ട്ര സെനക്ക വാക്സിന്‍ എത്തിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനത്തിലൂടെ ആഫ്രിക്കന്‍ രാജ്യങ്ങളുമായി ഇസ്രയേലിന് കൂടുതല്‍ അടുത്ത നയതന്ത്രബന്ധം സ്ഥാപിക്കാന്‍ കഴിയും. ഏതൊക്കെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്ന വിവരം ഇതുവരെ ഇസ്രയേലി ഭരണകൂടം പുറത്തു വിട്ടിട്ടില്ല. കെനിയ, ഉഗാണ്ട, റുവണ്ട എന്നീ രാജ്യങ്ങളുമായി ഇസ്രയേലിന് നയതന്ത്രബന്ധമുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സുഡാനുമായും നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. ലോകത്ത് കൊറോണ പടര്‍ന്നു പിടിക്കുന്നതിനാല്‍, വാക്സിന്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്ക് പല രാജ്യങ്ങളും വാക്സിന്‍ നല്‍കുന്നുണ്ട്. ആദ്യമായി സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. ഈ വര്‍ഷം ആദ്യം, പലസ്തീനുമായി ഇസ്രയേല്‍ വാക്സിന്‍ പങ്കുവയ്ക്കുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇസ്രയേല്‍ ഈ ആരോപണം നിഷേധിച്ചു. തങ്ങളുടെ രാജ്യത്തുള്ളതും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതുമായ പലസ്തീന്‍ പൗരന്‍മാര്‍ക്ക് സൗജന്യമായി ഇസ്രായേല്‍ വാക്സിന്‍ നല്‍കിയിരുന്നു.

Related News