Loading ...

Home International

ഹൈ എനര്‍ജി ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച്‌ യു.എസ് നാവികസേന

ന്യൂയോര്‍ക്ക്: പുതുതലമുറയുടെ ആയുധമായ ഹൈഎനര്‍ജി ലേസര്‍ വെപ്പണ്‍ വിജയകരമായി പരീക്ഷിച്ച്‌ യു.എസ് നാവികസേന.യമനും ഡിജിബൂട്ടിയ്ക്കും ഇടയിലുള്ള ഗള്‍ഫ് ഓഫ് ഏദനില്‍ വച്ചാണ് നാവികസേന അത്യാധുനികമായ ഈ ആയുധം പരീക്ഷിച്ചത്.
ഒഴുകിക്കൊണ്ടിരിക്കുന്ന ലക്ഷ്യത്തെ നാവികസേനയുടെ ലേസര്‍ ആയുധം വിജയകരമായി തകര്‍ത്തുവെന്ന് പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ഭാഗമായ യു.എസ്.എസ് പോര്‍ട്ട്ലാന്‍ഡ് എന്ന നാവികസേനയുടെ കപ്പലിലാണ് ലേസര്‍ ആയുധം ഘടിപ്പിച്ചിരുന്നത്.യു.എസ്.ഫിഫ്ത് ഫ്ലീറ്റ്, തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നാവികഭ്യാസത്തിന്റെ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. 150 കിലോവാട്ട് ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന എല്‍.ഡബ്ലിയു.എസ്.ഡി, അമേരിക്കന്‍ നാവികസേനയുടെ ഏറ്റവും ശക്തമായ ലേസര്‍ ആയുധമാണ്. ചെറുകിട തീരുമാനങ്ങളെ വെടിവെച്ചിടാനുപയോഗിക്കുന്ന എല്‍.എ.ഡബ്ലിയു.എസ് ലേസര്‍ ആയുധത്തിന് 30 കിലോവാട്ട് മാത്രമേ ശേഷിയുള്ളൂ.





Related News