Loading ...

Home International

ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഹോങ്കോഗിലെ മാദ്ധ്യമ ഭീമന്‍ ജിമ്മി ലായിക്ക് തടവു ശിക്ഷ

ഹോങ്കോംഗ്: മാദ്ധ്യമരംഗത്തെ അതികായനായ ജിമ്മി ലായ്‌ക്ക് ചൈന തടവുശിക്ഷ വിധിച്ചു. 74 കാരനായ ലായിക്ക് 13 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ചതിനാണ് ലായെ അറസ്റ്റ് ചെയ്തത്. തന്റെ മാദ്ധ്യമങ്ങളിലൂടെ ചൈനയ്‌ക്കെതിരെ പ്രചാരണം നടത്തിയ തിന്റേയും പേരിലാണ് ശിക്ഷ.ലായ്‌ക്കൊപ്പം എട്ടുപേരെക്കൂടി ശിക്ഷിച്ചിട്ടുണ്ട്.

ചൈനയിലെ ടിയാന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊലയുടെ സ്മരണദിനാചരണം ഹോങ്കോംഗില്‍ സംഘടിപ്പിച്ചതില്‍ ലായാണ് മുന്‍പന്തിയില്‍ നിന്നത്. ലായ്‌ക്കൊപ്പം ഇരുപത്തിയഞ്ചിലേറെ പ്രമുഖരേയും ചൈനയുടെ നിര്‍ദ്ദേശപ്രകാരം ഹോങ്കോംഗ് സൈന്യം പിടികൂടിയിരുന്നു. ഏഷ്യയിലെ അറിയപ്പെടുന്ന വസ്ത്രവ്യാപാര ശൃംഖലയായ ഗിയോര്‍ഡാനോ, ഹോങ്കോംഗ് കേന്ദ്രീകരിച്ചുള്ള മാദ്ധ്യമ സ്ഥാപനമായ നെക്‌സറ്റ് ഡിജിറ്റല്‍, പ്രസിദ്ധ ദിനപത്രമായ ആപ്പിള്‍ ഡെയ്‌ലി എന്നിവ ലായുടേതാണ്.ചൈനയ്‌ക്കെതിരെ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളുടേയും മുഖ്യ സ്‌പോണ്‍സര്‍ ലായാണ്. അതിനാല്‍ ലായുടെ എല്ലാ സ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടികളും റെയ്ഡും അറസ്റ്റും തുടരുകയാണ്.


Related News