Loading ...

Home International

എമിറേറ്റ്‌സിന് അത്യാധുനിക പ്രതിരോധ സഹായം; അന്തര്‍വാഹിനികളെ പ്രതിരോധിക്കുന്ന ആളില്ലാ ബോട്ടുകളുമായി ഇസ്രായേല്‍

ദുബായ്: ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാത്രയുണ്ടാക്കുന്നത് അതിവേഗ മാറ്റങ്ങള്‍. യു.എ.ഇ ആദ്യമായി സന്ദര്‍ശിക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി എന്ന ചരിത്രമുഹൂര്‍ത്തം അതിവേഗ തീരുമാനങ്ങളുടേതാക്കി മാതൃകയാവുകയാണ് നഫ്താലി ബന്നറ്റ്.ഇന്നലെ യു.എ.ഇയിലേത്തിയ ബെന്നറ്റ് അബുദബിയിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ആദ്യ കൂടിക്കാഴ്ച നടത്തിയത്.

പ്രതിരോധ രംഗത്തെ സുപ്രധാന സഹകരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും ആയുധനിര്‍മ്മാണ കമ്ബനികള്‍ തമ്മിലാണ് കരാര്‍. സമുദ്ര സുരക്ഷയില്‍ അത്യാധുനിക സൈനിക ഉപകരണങ്ങളാണ് ഇനി രൂപകല്‍പ്പന ചെയ്യുക.ഇതിന് മുന്നോടിയായി അന്തര്‍വാഹിനികളെ തകര്‍ക്കുന്ന ആളില്ലാതെ ബോട്ടുകള്‍ ഇസ്രായേല്‍ സഹകരണത്തോടെ രൂപകല്‍പ്പന ചെയ്യും. യു.എ.ഇ കേന്ദ്രമായ എമിറേറ്റ്‌സ് ഡിഫന്‍സ് കോണ്‍ഗ്ലോമെറേറ്റ് എഡ്ജ് എന്ന കമ്പനിയും ഇസ്രായേല്‍ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസുമാണ് കരാര്‍ ഒപ്പിട്ടത്.








Related News