Loading ...

Home International

ഇന്തോഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കിഴക്കന്‍ ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.36 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപില്‍ മൗമെറിനു വടക്ക് 91 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്.ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 11:20 ന് ഫ്‌ലോറസ് കടലില്‍ 76 കിലോമീറ്റര്‍ (47 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ 1,000 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി

Related News