Loading ...

Home International

2021ല്‍ ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്​ ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2021ല്‍ ലോകത്ത്​ ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടത്​ ഇന്ത്യയിലെന്ന്​.യു.എസിലെ കമ്മിറ്റി ടു പ്രൊട്ടക്​ട്​ ജേര്‍ണലിസ്റ്റ്​സ്​ (സി.പി.ജെ) റിപ്പോര്‍ട്ടിലാണ്​ പരാമര്‍ശം.

2021 ഡിസംബര്‍ ഒന്നുവരെ ഇന്ത്യയില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട പ്രതികാരമാണ്​ കൊലപാതകത്തിന്​ കാരണം.ഈ വര്‍ഷം ജയിലിലായ ഏഴു മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണെന്ന്​ സി.പി.ജെ പറയുന്നു. ലോകത്ത്​ ഈ വര്‍ഷം 24 മാധ്യമപ്രവര്‍ത്തകര്‍ ജോലി​ക്കിടെ മരണപ്പെട്ടു. ഇതില്‍ 19 പേര്‍ ജോലിക്കിടെ കൊല്ലപ്പെടുകയായിരുന്നു. അഫ്​ഗാനിസ്​ഥാനില്‍ താലിബാന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരനായ റോയി​േട്ടഴ്​സ്​ ഫോ​ട്ടോഗ്രാഫര്‍ ഡാനിഷ്​ സിദ്ദിഖി ഉള്‍പ്പെടെ അഞ്ചുപേരാണ്​ ഏറ്റുമുട്ടലുകളില്‍ കൊല്ല​െപ്പട്ടത്​. കൂടാതെ 19പേര്‍ വിവിധ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു. എന്നാല്‍ ജോലിയു​മായി ബന്ധപ്പെട്ടാണോ എന്ന കാര്യം വ്യക്തമല്ല.

2021 ഡിസംബര്‍ ഒന്നുവരെ 293 മാധ്യമപ്രവര്‍ത്തകര്‍ ലോകത്ത്​ തടവിലാക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നു. 2020ല്‍ ഇത്​ 280 ആയിരുന്നു.

Related News