Loading ...

Home International

മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ കൊണ്ടുപോയ ട്രക്ക് പാലത്തില്‍ ഇടിച്ചുകയറി 49 മരണം

ചിയാപാസ്: മെക്‌സിക്കോയില്‍ ട്രക്ക് അപകടത്തില്‍ 49 പേര്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് ഗുരതരമായ പരിക്കുപറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
നിരന്തരം കുടിയേറ്റം നടക്കുന്ന പ്രദേശത്ത് അത്തരക്കാരെ കയറ്റിവന്ന ട്രക്ക് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹോണ്ടുറാസില്‍ നിന്നും മെക്‌സികോ വഴി അമേരിക്കയിലേക്ക് കുടിയേറാനെത്തിയ സംഘമാണ് ട്രക്കിലുണ്ടായിരുന്നത്.

മദ്ധ്യ അമേരിക്കന്‍ മേഖലയില്‍ നൂറിലേറെ പേരുമായിട്ടാണ് ട്രക്ക് ചിയാപാസ് മേഖലയില്‍ അപകടത്തില്‍പെട്ടത്. മെക്‌സിക്കോയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തപെടുന്നത്.

പരിക്കേറ്റവരുടെ എണ്ണം അമ്പതിനടുത്ത് വരുമെന്നും കുടിയേറ്റക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് കുടിയേറാനായി വിവിധ രാജ്യങ്ങളില്‍ നിന്ന് മെക്‌സിക്കോയിലെത്തിയവരാണ് അതിര്‍ത്തിയിലേക്ക് എത്തിക്കൊ ണ്ടിരിക്കുന്നത്. ചിയാപാസ് എന്ന നഗരം ഗ്വാട്ടിമാലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ്. രേഖകളില്ലാതെ കുടിയേറുന്നവര്‍ ഏറ്റവുമധികം ഒത്തുകൂടുന്ന പ്രദേശമാണിതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.




Related News