Loading ...

Home International

പുടിന്‍-ബൈഡന്‍ ചര്‍ച്ച വിഫലം; ഉക്രൈന്‍ സംഘര്‍ഷത്തിന് അയവില്ല

ന്യൂയോര്‍ക്ക്: ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ച വിഫലമെന്ന് റിപ്പോര്‍ട്ടുകള്‍.

വിദേശ മാധ്യമമായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശ പദ്ധതിയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കാനാണ് അമേരിക്ക ഈ വിഷയത്തില്‍ ചര്‍ച്ച നിശ്ചയിച്ചത്. രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിനു ശേഷവും ചര്‍ച്ചയില്‍ തീരുമാനമൊന്നും ഉണ്ടായില്ല. റഷ്യന്‍ സൈനികര്‍ നില്‍ക്കുന്നത് അവരുടെ മണ്ണിലാണെന്നും, അവര്‍ ആര്‍ക്കും ഭീഷണിയല്ലെന്നുമാണ് പുടിന്‍ പറഞ്ഞത്.
റഷ്യ തുടക്കം മുതല്‍ ഇതേ നിലപാടിലാണ്. എന്നാല്‍, സാധാരണ ഒരു അതിര്‍ത്തിയില്‍ വിന്യസിക്കുന്നതിലും പത്തിരട്ടി സൈനികരെ ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഒരു സൈനിക നീക്കം ഉണ്ടായാല്‍ തീര്‍ച്ചയായും മേല്‍ക്കൈ റഷ്യയ്ക്കു തന്നെയായിരിക്കും.

എന്നാല്‍, ഉക്രൈന്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വേദനാജനകമായ ഉപരോധങ്ങളും തിരിച്ചടികളും നേരിടേണ്ടി വരുമെന്ന് ജോ ബൈഡന്‍ റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കി. ആവശ്യം വന്നാല്‍ ഉക്രയിന് സൈനിക സഹായം ചെയ്യാനും അമേരിക്ക മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.





Related News