Loading ...

Home International

ഇസ്രായേലിനെതിരെ ഉപരോധവുമായി കുവൈറ്റ്; കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും വിലക്ക്

ഇസ്രായേലിനെതിരെ പുതിയ ഉപരോധം തീര്‍ത്ത് കുവൈറ്റ്. ഇസ്രായേലില്‍ നിന്ന് വരുന്നതും തിരികെ അവിടേയ്ക്ക് പോകുന്നതുമായ വാണിജ്യ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ്.വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത് പൊതുമരാമത്ത് മന്ത്രി ഡോ. റനാ അബ്ദുല്ല അല്‍ ഫാരിസാണ്.

കുവൈറ്റ് വഴി മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങളാണെങ്കിലും പ്രവേശനം അനുവദിക്കില്ലയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്രായേല്‍ കമ്ബനികളുമായോ വ്യക്തികളുമായോ കുവൈറ്റിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലെ നിയമപ്രകാരം യാതൊരുവിധ ഇടപാടുകളും കരാറുകളും പാടില്ല. വേറെ രാജ്യങ്ങളില്‍ നിന്ന് വാങ്ങിയ ഇസ്രായേല്‍ നിര്‍മിത സാധനങ്ങള്‍ കുവൈറ്റിലേക്ക്കൊണ്ടുവരാനോ കൈവശം സൂക്ഷിക്കാനോ പാടില്ലെന്ന് പുതിയ ഉത്തരവില്‍ പറയുന്നു.കുവൈറ്റിന്റെ നടപടിയെ പലസ്തീന്‍ സംഘടനയായ ഹമാസ് സ്വാഗതം ചെയ്തു. മറ്റ് രാജ്യങ്ങളും ഇതേ നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേലിനെ നിരന്തരം വിമര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.


Related News