Loading ...

Home International

ഒമിക്രോണ്‍; സിഡ്‌നിയില്‍ സമൂഹവ്യാപനം, ഓസ്‌ട്രേലിയയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

സിഡ്‌നി: കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണ്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിലും വ്യാപിക്കുന്നു.സിഡ്‌നിയില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ക്യൂന്‍സ്‌ലാന്‍ഡില്‍ ഒരാള്‍ക്കും ന്യൂസൗത്ത് വെയ്ല്‍സില്‍ 15ല്‍ അധികം പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

സിഡ്‌നിയില്‍ വിദേശയാത്ര ചെയ്യാത്ത അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും ഒരു ജിമ്മില്‍ നിന്നുമാകാം നഗരത്തില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദോഹയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്നുമാണ് ഓസ്‌ട്രേലിയയില്‍ വൈറസ് വ്യാപിച്ചത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ ജീനോം പരിശോധന നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ ഇത് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

കൊറോണ വൈറസിന്റെ മുന്‍ വകഭേദങ്ങളെക്കാള്‍ ഒമിക്രോണ്‍ വകഭേദം അപകടകാരികളല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം ആദ്യം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഇന്ത്യ, യുഎസ്, ദക്ഷിണകൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.




Related News