Loading ...

Home International

ലെബനോന്‍-അറബ് സംഘര്‍ഷം; പരിഹരിക്കാന്‍ ഫ്രാന്‍സ് ഇടപെടും

റിയാദ്: ലെബനോന്‍-അറബ് സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഫ്രാന്‍സ് ഇടപെടുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, തന്റെ സൗദി സന്ദര്‍ശനവേളയില്‍ ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാതിയും സൗദി കിരീടാവകാശി സല്‍മാനുമായി ഒരു കോണ്‍ഫറന്‍സ് കോളില്‍ ഏര്‍പ്പെട്ടിരുന്നു.

ലെബനന്‍ വിഷയം രമ്യമായി പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.

സംഭാഷണത്തില്‍, ഫ്രാന്‍സും സൗദിയും ലെബനോന് മേലുള്ള തങ്ങളുടെ താല്പര്യം രേഖപ്പെടുത്തി. നിലവില്‍, ലെബനോനെ ഇറാന്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, സൗദി അറേബ്യ ലെബനോനു മേല്‍ സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലബനോനിലെ അംബാസിഡറെ കഴിഞ്ഞ മാസം സൗദി തിരിച്ചു വിളിച്ചിരുന്നു.

ഇറാന്‍ പിന്തുണ നല്‍കുന്ന ഹൂതി വിമതരുമായി സൗദി യെമനില്‍ നടത്തുന്ന യുദ്ധത്തെ ലെബനീസ് ഭരണകൂടം ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതാണ് സൗദിയുടെ അതൃപ്തിക്ക് കാരണം. ഹിസ്ബുള്ള പിറകില്‍ നിന്ന് നിയന്ത്രിക്കുന്ന ലബനീസ് രാഷ്ട്രീയത്തില്‍ അതൃപ്തരായ നിരവധി ഗള്‍ഫ് രാഷ്ട്രങ്ങള്‍, ലെബനോനു മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സന്ധി സംഭാഷണത്തില്‍ ഇവയെല്ലാം പിന്‍വലിക്കുമോയെന്ന കാര്യം ഇമ്മാനുവല്‍ മക്രോണ്‍ വ്യക്തമാക്കിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.

Related News