Loading ...

Home International

വിവാദ പ്ര​സ്താ​വ​ന​; ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി

കോ​വി​ഡ് വാ​ക്സി​ന്‍ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന വിവാദ പ്ര​സ്താ​വ​ന​യെ തുടര്‍ന്ന് ബ്ര​സീ​ല്‍പ്ര​സി​ഡ​ന്‍റ് ജെ​യ​ര്‍ ബോ​ള്‍​സോനാരോക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സു​പ്രീം കോ​ട​തി.സെ​ന​റ്റ് അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യു​ടെ (സി​പി​ഐ) അ​ന്വേ​ഷ​ണ ക​ണ്ട​ത്ത​ലി​ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ര്‍ ഡി ​മൊ​റേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് വാ​ക്സി​ന്‍ എ​യ്ഡ്സി​നു കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് ബോ​ള്‍​സോ​നാ​രോ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ഫേ​സ്ബു​ക്കും യൂ​ട്യൂ​ബും ബോ​ള്‍​സോ​നാ​രോ​യെ താ​ല്‍​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​രു​ന്നു. യു​കെ സ​ര്‍​ക്കാ​രി​നെ ഉ​ദ്ദ​രി​ച്ചാ​യി​രു​ന്ന ബോ​ള്‍​സോ​നാ​രോ​യു​ടെ പ്ര​സ്താ​വ​ന. യു​കെ​യി​ല്‍​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് പൂ​ര്‍​ണ​മാ​യി വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത ആ​ളു​ക​ളി​ല്‍ എ​യ്ഡ്സ് ഉ​ണ്ടാ​കു​ന്ന​താ​യാ​ണ്- എ​ന്നാ​യി​രു​ന്നു ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. ഇ​തി​നെ​തി​രെ വ​ലി​യ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന് വ​ന്ന​ത്.

Related News