Loading ...

Home International

ബഹിരാകാശ പേടകത്തില്‍ യാത്രിക ദ്വാരമുണ്ടാക്കി; നാസയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി റഷ്യ

മോസ്‌കോ ; കാമുകനെ കാണാന്‍ വേണ്ടി ബഹിരാകാശ യാത്രിക പേടകത്തില്‍ ദ്വാരമുണ്ടാക്കിയെന്ന് ആരോപണം. സോയൂസ് എംഎസ്09 എന്ന ബഹിരാകാശ പേടകത്തിലാണ് നാസയുടെ ബഹിരാകാശ യാത്രിക ദ്വാരമുണ്ടാക്കിയത്.

ഈ സാഹചര്യത്തില്‍ നാസയ്‌ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ്.

2018 ലാണ് സംഭവം. നാസയുടെ ബഹിരാകാശ യാത്രികയായ സെറീന ഔന്‍ ആണ് പേടകത്തില്‍ ദ്വാരം നിര്‍മ്മിച്ചത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ 2018ല്‍ ഡോക്ക് ചെയ്ത ബഹിരാകാശ പേടത്തില്‍ ഇവര്‍ രണ്ട് മില്ലീമീറ്റര്‍ വലുപ്പമുള്ള ദ്വാരം നിര്‍മ്മിച്ചുവെന്നാണ് റഷ്യയുടെ ആരോപണം. കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്ന് പെട്ടെന്ന് ഭൂമിയിലെത്താന്‍ വേണ്ടിയാണ് ഇവര്‍ ഇത് ചെയ്തത് എന്നും റഷ്യ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും അപകടമൊന്നും തന്നെ സംഭവിച്ചില്ല.

അടുത്തിടെയാണ് റഷ്യയുടെ അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് സംഭവം അട്ടിമറിയായും ഐഎസ്‌എസ് ക്രൂ അംഗമായ സെറീന ഔന്‍-ചാന്‍സലറെ കുറ്റവാളിയായും റഷ്യ പ്രഖ്യാപിച്ചു. എന്നാല്‍ നാസയുടെ ബഹിരാകാശ യാത്രക്കാരെ റഷ്യ പഴിക്കുകയാണെന്നും ഇത് സത്യമല്ലെന്നും അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അവകാശപ്പെടുന്നു.

റഷ്യന്‍ ബഹിരാകാശയാത്രികയായ സെര്‍ജി പ്രോകോപിയേവ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗെര്‍സ്റ്റ്, നാസയുടെ സെറീന ഓന്‍ചാന്‍സലര്‍ എന്നിവരാണ് അന്ന് പേടകത്തില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. നിര്‍മ്മാണത്തില്‍ വന്ന പിഴവാണ് ദ്വാരത്തിന് കാരണമായത് എന്നായിരുന്നു റഷ്യയുടെ ആദ്യ കണ്ടെത്തല്‍. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്.


Related News