Loading ...

Home International

മ​ല​യാ​ളി​യായ ഗീത ഗോപിനാഥ് ഐ.എം.എഫ് തലപ്പത്തേക്ക്

വാഷിങ്ടണ്‍: മുഖ്യ സാമ്പത്തിക ഉ​പ​ദേ​ശ​ക‍യായ ഗീത ഗോപിനാഥിനെ പുതിയ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടറായി നിയമിക്കാന്‍ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നിധിയുടെ (ഐ.എം.എഫ്) തീരുമാനം.നിലവിലെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജെഫ്രി ഒകാമോട്ടോ അടുത്ത വര്‍ഷം സേവനം അവസാനിപ്പിക്കുന്ന ഒഴിവിലേക്കാണ് ഗീത ഗോപിനാഥിന്‍റെ നിയമനമെന്ന് ഐ.എം.എഫ് അറിയിച്ചു.

ജനുവരിയില്‍ ഗീത ഗോപിനാഥ് മുഖ്യ സാമ്ബത്തിക ഉ​പ​ദേ​ശ​ക‍ സ്ഥാനമൊഴിയുമെന്ന് ഐ.എം.എഫ് കഴിഞ്ഞ ഒക്ടോബര്‍ 20ന് അറിയിച്ചിരുന്നു. മൂന്നു വര്‍ഷം സേവനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഐ.എം.എഫ് ഇക്കാര്യം അറിയിച്ചത്. മാതൃസ്ഥാപനമായ ഹാ​ര്‍​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യിലേക്ക് ഗീത മടങ്ങുമെന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

2018 ഒക്ടോബറിലാണ് 49കാരിയും മ​ല​യാ​ളി​യു​മാ​യ ഗീ​ത ഗോ​പി​നാ​ഥി​നെ ​ഐ.​എം.​എ​ഫ് മു​ഖ്യ സാ​മ്ബ​ത്തി​ക ഉ​പ​ദേ​ശ​ക​യാ​യി നി​യ​മി​ച്ചത്. മൗ​രി ഒാ​ബ്​​സ്​​റ്റ്​ ഫീ​ല്‍​ഡിന്‍റെ പിന്‍ഗാമിയായിരുന്നു നി​യ​മ​നം. ക​ണ്ണൂ​ര്‍ മ​യ്യി​ല്‍ സ്വ​ദേ​ശി​യാ​യ ഗീത ഗോപിനാഥ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍റെ സാ​മ്ബ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വായിരുന്നു.

ഹാ​ര്‍​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ അ​ന്താ​രാ​ഷ്ട്ര സാ​മ്പത്തി​ക ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഗീ​ത ഗോ​പി​നാ​ഥ്, കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ജി-20 ​രാ​ജ്യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഹാ​ര്‍​വ​ഡി​ല്‍ ചേ​രു​ന്ന​തി​നു മുൻപ് ​ ചി​ക്കാ​ഗോ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഗ്രാ​ജ്വേ​റ്റ്​ സ്​​കൂ​ള്‍ ഓഫ്​ ബി​സി​ന​സി​ല്‍ അ​സി​സ്​​റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി​രു​ന്നു.

2018ല്‍ ​അ​മേ​രി​ക്ക​ന്‍ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ​സ്​ അ​ക്കാ​ദ​മി ​ഫെ​ലോ ആ​യി. നാ​ഷ​ന​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ക്ക​ണോ​മി​ക് റി​സ​ര്‍​ച്ചി​ല്‍ അ​ന്താ​രാ​ഷ്​​ട്ര സാ​മ്ബ​ത്തി​കം, അ​തി​സൂ​ക്ഷ്മ സാമ്പ​ത്തി​ക മേ​ഖ​ല, സാ​മ്പ​ത്തി​ക ന​യ​ങ്ങ​ള്‍, സാ​മ്പ​ത്തി​ക ചാ​ഞ്ചാ​ട്ടം, വി​ക​സ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ച്ചിട്ടുണ്ട്.

Related News