Loading ...

Home International

വിയറ്റ്നാമില്‍ കനത്ത മഴയും വെള്ളപ്പൊക്കവും;10 മരണം

വിയറ്റ്നാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 മരണം. നിരവധി പേരെ കാണാതായിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ദേശീയ ദുരന്ത നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള സെന്‍ട്രല്‍ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു.വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 60,000-ത്തോളം വീടുകള്‍ വെള്ളത്തിനടിയിലാവുകയും 4,700-ലധികം വീടുകള്‍ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.

എല്ലാം ബിന്‍ ദിന്‍, ഫു യെന്‍ എന്നിവിടങ്ങളിലാണ്. നവംബര്‍ 27 മുതല്‍ 30 വരെ മൊത്തം 800 മില്ലിമീറ്റര്‍ മഴ ലഭിച്ചു.വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ബന്ധപ്പെട്ട അധികാരികളോട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിട്ടു.



Related News