Loading ...

Home International

12 രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; പരിശോധനകള്‍ വ്യാപിപ്പിച്ച്‌ ലോകരാജ്യങ്ങള്‍

ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പ്രതിരോധിക്കാനും, വകഭേദത്തിന്റെ ജീനോം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുകയാണ് ലോക രാജ്യങ്ങള്‍.

 à´•àµ‹à´µà´¿à´¡àµ ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് കരകയറുന്ന രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി ആണ് പുതിയ ഒമിക്രോണ്‍ കോവിഡ് വകഭേദം.
സൗത്ത് ആഫ്രിക്കയില്‍ കഴിഞ്ഞ ആഴ്ച കണ്ടെത്തിയതിന് വളരെ മുമ്ബ് തന്നെ ഒമിക്രോണ്‍ വകഭേദം മൂലമുള്ള രോഗബാധ വ്യാപിക്കാന്‍ ആരംഭിച്ച്‌ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചതിനെ 72 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബെല്‍ജിയം, ഹോങ് കോങ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു.യുണൈറ്റഡ് കിംഗ്ഡം, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലും ഇതിനോടകം തന്നെ രോഗബാധ സ്ഥിരീകരിച്ച്‌ കഴിഞ്ഞു. കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ചിരുന്നു അമേരിക്ക, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ ഇനിയും ഒമിക്രോണ്‍ മൂലമുള്ള രോഗബാധ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.


 à´’മിക്രോണില്‍  പരിഭ്രാന്തി വേണ്ടെന്ന് യുഎസ് പ്രസിഡന്റ്  ജോ ബൈഡന്‍. പുതിയ വകഭേദം ആശങ്കയ്ക്ക് കാരണമാകുന്നുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ബൈഡന്‍  പറഞ്ഞിരുന്നു. നിലവില്‍ ലോക്ക്ഡൗണ്‍  ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണോ കൂടുതല്‍ യാത്രാ നിരോധനങ്ങളോ ഏര്‍പ്പെടുത്താതെ തന്നെ ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ നിലവില്‍ യുഎസിന് സാധിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ആളുകള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യുകയാണെങ്കില്‍ വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കും. 2 ഡോസ് വാക്സിന്‍ എടുത്തിട്ടും പുതിയ വകഭേദത്തെ കുറിച്ച്‌ ആശങ്കയുണ്ടെങ്കില്‍ അവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ ആദ്യം അത് സ്വീകരിക്കുവെന്നും ബൈഡന്‍ പറഞ്ഞു.

Related News