Loading ...

Home International

ലോക ജനസംഖ്യയുടെ 37 ശതമാനം പേര്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിച്ചിട്ടില്ല: ഐക്യരാഷ്ട്രസഭ

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കോവിഡ് മഹാമാരിക്ക് ശേഷവും ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു.

തൊഴില്‍ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കുമ്ബോഴും കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആയതിനെ തുടര്‍ന്നും ഇന്റര്‍നെറ്റിന് ഉപഭോഗം കൂടി. എന്നാല്‍ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരും ലോകത്തുണ്ട്.

2.9 ബില്യണ്‍ ആളുകള്‍ - ലോക ജനസംഖ്യയുടെ 37 ശതമാനം പേര്‍ ഇപ്പോഴും ഇന്റര്‍നെറ്റ്  ഉപയോഗിച്ചിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭ  പറയുന്നത്. എന്നാല്‍ കോവിഡ് 19 മഹാമാരി  ആളുകളെ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. à´† 2.9 ബില്യണില്‍ 96 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്ന് യുഎന്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ കണക്കാക്കുന്നു.

'കോവിഡ് കണക്റ്റിവിറ്റി ബൂസ്റ്റ്' കാരണം 2019ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 4.1 ബില്യണില്‍ നിന്ന് ഈ വര്‍ഷം 4.9 ബില്യണായി ഉയര്‍ന്നതായി ഏജന്‍സി പറയുന്നു. എന്നാല്‍ ആ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ പോലും, നിരവധി ആളുകള്‍ വിവിധ തടസ്സങ്ങള്‍ കാരണം വളരെ അപൂര്‍വ്വമായി മാത്രമേ ഓണ്‍ലൈനില്‍ ആക്ടീവ് ആകാറുള്ളൂ.

ബാക്കിയുള്ള 2.9 ബില്യണിനെ ബന്ധിപ്പിക്കുന്നതിന് ഐടിയു പ്രവര്‍ത്തിക്കും. ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഐടിയു സെക്രട്ടറി ജനറല്‍ ഹൗലിന്‍ ഷാവോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ ആദ്യ വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഉപയോക്താക്കളുടെ എണ്ണം 10 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്.

വികസ്വര രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തിലും ലിംഗ വ്യത്യാസം പ്രകടമാണ്. ഇവിടെ പ്രായമായവരേക്കാളും സ്ത്രീകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാളും, യുവാക്കളും പുരുഷന്മാരും നഗരവാസികളുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇവിടെ സ്ത്രീകള്‍ ഇപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ്. ഒരോ അഞ്ചില്‍ നാല് പേരും ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരാണ്. ദാരിദ്ര്യം, നിരക്ഷരത, പരിമിതമായ വൈദ്യുതി ലഭ്യത, ഡിജിറ്റല്‍ കഴിവുകളുടെ അഭാവം എന്നിവ ഡിജിറ്റലായി ഒഴിവാക്കപ്പെട്ടവരെ വെല്ലുവിളിക്കുന്നത് തുടരുകയാണെന്നും ഐടിയു കൂട്ടിച്ചേര്‍ത്തു.

Related News