Loading ...

Home International

ചൊവ്വയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി നാസയുടെ ക്യൂരിയോസിറ്റി

വാഷിംഗ്ടണ്‍: ചൊവ്വയിലെ അതിമനോഹര ദൃശ്യങ്ങള്‍ ഭൂമിയിലേക്കയച്ച്‌ നാസയുടെ ക്യൂരിയോസിറ്റി റോവര്‍.മൗണ്ട് ഷാര്‍പ്പില്‍ നിന്നുള്ള ചിത്രങ്ങളാണ് അയച്ചത്.

ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ക്യൂരിയോസിറ്റി ദൗത്യ സംഘാംഗങ്ങള്‍ പോസ്റ്റ് കാര്‍ഡും തയ്യാറാക്കി. നവംബര്‍ 16നാണ് ക്യൂരിയോസിറ്റി 360 ഡിഗ്രിയിലുള്ള പരിസര ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റോവറിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാമറയ്ക്ക് ഈ ചിത്രങ്ങളില്‍ പരിസത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചിട്ടുണ്ട്. മലനിരകളും പാറക്കൂട്ടങ്ങളും മണ്ണും ചിത്രത്തില്‍ ദൃശ്യമാണ്. 2012 ആഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി മൗണ്ട് ഷാര്‍പ്പിന്.സമീപം ലാന്‍ഡ് ചെയ്തത്.




Related News