Loading ...

Home International

ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സേവനങ്ങള്‍ റദ്ദാക്കി ബ്രിട്ടന്‍

ലണ്ടന്‍: കൊറോണ വകഭേദത്തിന്റെ വ്യാപനം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സേവനങ്ങള്‍ റദ്ദാക്കി ബ്രിട്ടന്‍ .

വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്നും അതിശൈത്യത്തിലേക്ക് രാജ്യം കടന്നിരിക്കുന്നതോടെ ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിരിക്കുന്നുവെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.

30 വിവിധ തരത്തിലൂള്ള വൈറസ് വ്യാപനമാണ് ദക്ഷിണാഫ്രിക്കയിലടക്കം കണ്ടെത്തിയത്. വാക്‌സിനുകളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ കഴിയുന്ന വിധമാണ് പുതിയ വകഭേദത്തിന് പരിണാമം സംഭവിച്ചിരിക്കുന്നത്. ഇത് ഇനിയുള്ള സമയത്തെ ചികിത്സകളേയും ബാധിക്കുമെന്ന മുന്നറിയിപ്പ് ബ്രിട്ടീഷ് ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.പുതിയ വഭേദത്തില്‍ നിരവധി പ്രോട്ടീന്‍ ഘടകങ്ങള്‍ കണ്ടെത്തിയതും ആശങ്കപടര്‍ത്തുന്നു. മനുഷ്യശരീരത്തില്‍ കൂടുതല്‍കാലം നിലനില്‍ക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള മാറ്റമാണ് പുതിയ വകഭേദത്തിനുള്ളത്.

Related News