Loading ...

Home International

സൊമാലിയയില്‍ അശ്ശബാബ് സ്ഫോടനത്തില്‍ അഞ്ചു മരണം

മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. സ്കൂളിനു സമീപത്തുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സായുധസംഘമായ അശ്ശബാബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചതായും പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയില്‍ എത്തിച്ചതായും അമീന്‍ ആംബുലന്‍സ് സര്‍വിസ് ജീവനക്കാരനായ അബ്ദുല്‍ ഖാദിര്‍ അദാന്‍ പറഞ്ഞു. അഫ്രിക്കന്‍ യൂനിയന്‍ പ്രതിനിധികള്‍ സഞ്ചരിച്ച വാഹനവ്യൂഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞദിവസം മൊഗാദിഷുവില്‍ അശ്ശബാബ് ചാവേര്‍ ആക്രമണത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

Related News