Loading ...

Home International

സംഗീത ലോകത്തെ ഗ്രാമി അവാര്‍ഡുകള്‍ക്കായുള്ള നാമനിര്‍ദ്ദേശ പട്ടിക പുറത്തുവിട്ടു

വാഷിംഗ്ടണ്‍: പാശ്ചാത്യ സംഗീത ലോകത്തെ ബഹുമതിയായ ഗ്രാമി അവാര്‍ഡുകള്‍ക്കായുള്ള നാമനിര്‍ദ്ദേശപട്ടികകള്‍ പുറത്തുവിട്ടു.
2022ല്‍ വിതരണം ചെയ്യുന്നത് 64-ാമത് ഗ്രാമി അവര്‍ഡുകളാണ്. ആദ്യമായി ഇത്തവണ ഒരോ വിഭാഗത്തിലും പത്തുപേരെ വീതം പരിഗണിച്ചിരിക്കുന്നു എന്ന പ്രത്യേകതയും സംഘാടകര്‍ പങ്കുവച്ചു. മികച്ച റെക്കോഡ് , മികച്ച ആല്‍ബം , മികച്ച ഗാനം, മികച്ച ഗായകര്‍ എന്നിവര്‍ക്കാണ് ബഹുമതി നല്‍കുക. ജസ്റ്റിന്‍ ബീബര്‍, ജോന്‍ ബാറ്റിസ്‌റ്റേ, ഡോജാ കാറ്റ് എന്നിവരടക്കം നിരവധി പ്രശസ്തരുടെ പേരുകള്‍ പട്ടികയിലുണ്ട്. റെക്കോര്‍ഡിംഗ് അക്കാദമിയുടെ അംഗങ്ങളുടെ സമിതിയാണ് പ്രശസ്തരെ നിര്‍ദ്ദേശിച്ചത്. ഇവരെ നിര്‍ദ്ദേശിച്ചവരില്‍ മികച്ച ഗായകരും വാദ്യകലാകാരന്മാരും എഴുത്തുകാരും ഗാന നിര്‍മ്മാതാക്കളും സൗണ്ട് മിക്‌സിംഗ്, സൗണ്ട് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന ലോകമെമ്ബാടുമുള്ള മികച്ച സംഘമാണ്.

Related News