Loading ...

Home International

കെ​നി​യയില്‍ ഡി​സം​ബ​ര്‍ 21 മുതൽ ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്തവർക്ക് പൊ​തു​യി​ട​ങ്ങ​ളി​ല്‍ വി​ല​ക്ക്

കെ​നി​യയില്‍ ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ത്ത​വ​രെ പൊ​തു​യി​ട​ങ്ങ​ളി​ല്‍ വി​ല​ക്കും.​ഡി​സം​ബ​ര്‍ 21 മു​ത​ല്‍ ര​ണ്ടു ഡോ​സ് വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​നി​യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.


ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മാ​കും ഡി​സം​ബ​ര്‍ 21ന് ​ശേ​ഷം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യാ​നാ​കൂ. സ​മ്ബൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​വ​രെ ബാ​റു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍, ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മു​ത്താ​ഹി കാ​ഗ്‌​വെ പ​റ​ഞ്ഞു.

ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ളു​ടെ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി. കെ​നി​യ​യി​ലെ മൊ​ത്തം ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 50 ദ​ശ​ല​ക്ഷ​മാ​ണ്. അ​തി​ല്‍ 40 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്. ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത​ത്.

Related News