Loading ...

Home International

ലോകത്തെ ആദ്യത്തെ ബിറ്റ്കോയിന്‍ നഗരമുണ്ടാക്കാനൊരുങ്ങി എല്‍ സാല്‍വദോര്‍

സാന്‍ സാല്‍വദോര്‍: ലോകത്തെ തന്നെ ആദ്യ ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കാനൊരുങ്ങി മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍.ബിറ്റ്‌കോയിന്‍ ബോണ്ടുകളിലൂടെ ധനസമാഹരണം നടത്തിയാണ് ഇത് നടപ്പാക്കുകയെന്ന് പ്രസിഡന്റ് നായിബ് ബുകെലെ പ്രഖ്യാപിച്ചു.


മാസിഡോണിയന്‍ രാജാവായിരുന്ന അലെക്സാണ്ടര്‍ നഗരങ്ങളുണ്ടാക്കിയതിന് സമാനമായി ബിറ്റ്‌കോയിന്‍ നഗരമുണ്ടാക്കുക തന്റെ സ്വപ്നമാണെന്നും ബുകെലെ കൂട്ടിച്ചേര്‍ത്തു. ബിറ്റ്‌കോയിന്‍ ലീഗല്‍ ടെന്‍ഡറാക്കുന്ന ലോകത്തെ ആദ്യരാജ്യം കൂടിയാണ് എല്‍ സാല്‍വദോര്‍. താമസകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളും വിമാനത്താവളവുമുള്ള വൃത്താകൃതിയിലുള്ള നഗരം നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

Related News