Loading ...

Home International

പഴയ ജറുസലേം നഗരത്തില്‍ വീണ്ടും വെടിവെപ്പ് ; ഹമാസിനെ നിരോധിച്ച് ബ്രിട്ടന്‍

ജറുസലം: പഴയ ജറുസലം നഗരത്തില്‍ ഹമാസ് സംഘാംഗത്തിന്റെ വെടിവയ്പില്‍ ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. 2 പൊലീസുകാരടക്കം 4 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.ആക്രമണം നടത്തിയ ഹമാസ് സംഘാംഗം പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു.

അല്‍ അഖ്സാ പള്ളിയുടെ ഗേറ്റിനു സമീപമാണ് ആക്രമണം നടന്നത്. കിഴക്കന്‍ ജറുസലമിലെ അഭയാര്‍ഥി ക്യാംപില്‍ താമസിക്കുന്ന, 40 വയസ്സിലേറെ പ്രായമുള്ള പലസ്തീന്‍കാരനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇവിടെ സുരക്ഷ ശക്തിപ്പെടുത്തി. ആക്രമണത്തെ ഹമാസ് ന്യായീകരിച്ചെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

ജറുസലമില്‍ 4 ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. അന്ന് 2 പൊലീസുകാരെ കുത്തിയ യുവാവിനെയും പൊലീസ് വെടിവച്ചുകൊന്നിരുന്നു. ഇതിനിടെ, കഴിഞ്ഞ മാസം വെടിവയ്പില്‍ മരിച്ച അംജത് അബു സുല്‍ത്താന്‍ (14) എന്ന ബാലന്റെ മൃതദേഹം ഇസ്രയേല്‍ വിട്ടുകൊടുത്തു. 30 വയസ്സിലേറെ പ്രായമുള്ള ഒരാളുടെ മൃതദേഹമാണു നേരത്തേ തെറ്റായി വിട്ടുകൊടുത്തത്.

ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഹമാസിനെ നിരോധിച്ചു. ഹമാസ് ഭീകരസംഘടനയാണെന്ന യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ നിലപാടില്‍ ഇതോടെ ബ്രിട്ടനുമെത്തി.


 

Related News