Loading ...

Home International

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്​ത്​ അമേരിക്കന്‍ നിയമനിര്‍മാതാവ്

വാഷിങ്​ടണ്‍: ഇന്ത്യയിലെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ സ്വാഗതം ചെയ്​ത്​ യു.എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡി ലെവിന്‍.

'ഒരു വര്‍ഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം ഇന്ത്യയിലെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത്​ കണ്ടതില്‍ സന്തോഷമുണ്ട്.

ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും തൊഴിലാളികള്‍ ഒരുമിച്ച്‌ നിന്നാല്‍, അവര്‍ക്ക് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും കഴിയും എന്നതിന്‍റെ തെളിവാണിത്' -യു.എസ്​ നിയമനിര്‍മാതാവ്​ ആന്‍ഡി ലെവിന്‍ ട്വീറ്റില്‍ പറഞ്ഞു.

അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആന്‍ഡി ലെവിന്‍ മിഷിഗണിലെ 9-മത്​ കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിന്‍റെ യു.എസ് പ്രതിനിധിയാണ്​. അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗമാണ് ഇദ്ദേഹം.

മ​ഴ​യും മ​ഞ്ഞും വെ​യി​ലും ഒ​പ്പം ഭീ​ഷ​ണി​ക​ളും വ​ക​വെ​ക്കാ​തെ ഒ​രു വ​ര്‍​ഷ​മാ​യി ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ല്‍ സ​മ​രം ന​ട​ത്തു​ന്ന​വ​രു​ടെ നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​നു മു​ന്നി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​തെ വ​ന്ന സ​ര്‍​ക്കാ​ര്‍ മൂ​ന്ന് വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചത്​ വെള്ളിയാഴ്ചയാണ്​. വി​വ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ നേ​രി​ട്ട് രാ​ജ്യ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ര്‍​ഷ​ക​സ​മ​രം പി​ടി​ച്ചു​ല​ച്ച ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും പ​ഞ്ചാ​ബി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഗു​രു​നാ​നാ​ക് ജ​യ​ന്തി ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​മ്ബ​ര​പ്പി​ച്ച പ്ര​ഖ്യാ​പ​നം.

''രാ​ജ്യ​ത്തോ​ട് മാ​പ്പ​പേ​ക്ഷി​ച്ചു ആ​ത്മാ​ര്‍​ഥ​മാ​യും ശു​ദ്ധ ഹൃ​ദ​യ​ത്തോ​ടെ​യും ഒ​ന്നു പ​റ​യാ​നു​ണ്ട്. ഞ​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​ല്‍ പോ​രാ​യ്മ​യു​ണ്ടാ​കാം. ക​ര്‍​ഷ​ക ​സ​ഹോ​ദ​ര​ങ്ങ​ളോ​ട് സ​ത്യം വി​ശ​ദീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​ത് ഒ​രാ​ളെ​യും കു​റ്റ​പ്പെ​ടു​ത്തേ​ണ്ട സ​മ​യ​മ​ല്ല. മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ക്കു​ക​യാ​ണ്. ഇൗ ​മാ​സാ​വ​സാ​നം തു​ട​ങ്ങു​ന്ന പാ​ര്‍​ല​മെന്‍റ് സ​മ്മേ​ള​ന​ത്തി​ല്‍ മൂ​ന്നു നി​യ​മ​ങ്ങ​ളും പി​ന്‍​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം പൂ​ര്‍​ത്തി​യാ​ക്കും''-​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്​ട്രത്തെ അ​ഭി​സംേ​ബാ​ധ​ന ചെ​യ്ത് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ലേ​ക്കും കു​ടും​ബ​ങ്ങ​ളി​ലേ​ക്കും വ​യ​ലു​ക​ളി​ലേ​ക്കും മ​ട​ങ്ങാ​ന്‍ സ​മ​ര​ക്കാ​രോ​ട് അ​ദ്ദേ​ഹം കൈ​കൂ​പ്പി അ​ഭ്യ​ര്‍​ഥി​ച്ചു. എ​ല്ലാ ക​ര്‍​ഷ​ക​രെ​യും പു​തി​യ നി​യ​മ​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ ഖേ​ദി​ക്കു​ന്നു. ഒ​രു വി​ഭാ​ഗം മാ​ത്ര​മാ​ണ് നി​യ​മ​ങ്ങ​ളെ എ​തി​ര്‍​ത്ത​തെ​ന്നും അ​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ച്ചു വ​ന്ന​ശേ​ഷ​മാ​യി​രു​ന്നു മോ​ദി​യു​ടെ ക​ര്‍​ഷ​ക​നി​യ​മം പി​ന്‍​വ​ലി​ച്ചു​കൊ​ണ്ടു​ള്ള പ്ര​സ്താ​വ​ന. തൊ​ട്ടു​പി​റ​കെ പ്ര​ധാ​ന​മ​ന്ത്രി വീ​ണ്ടും യു.​പി​യി​ലേ​ക്കു പോ​യി. ച​രി​ത്ര​സ​മ​ര​ത്തിെന്‍റ നി​ര്‍​ണാ​യ​ക വി​ജ​യ​ത്തി​ല്‍ മ​ധു​രം ന​ല്‍​കി അ​തി​ര്‍​ത്തി​യി​ല്‍ ക​ര്‍​ഷ​ക​ര്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. ത​ങ്ങ​ളു​ന്ന​യി​ച്ച മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് സം​യു​ക്ത ക​ര്‍​ഷ​ക സ​മി​തി പ്ര​സ്താ​വി​ച്ചു. സ​ര്‍​ക്കാ​റി​നേ​റ്റ ക​ന​ത്ത ആ​ഘാ​ത​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ പി​ന്മാ​റ്റം ആ​ഘോ​ഷി​ച്ചു.

പ​ത്തു വ​ട്ടം ക​ര്‍​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​ട്ടും വി​വാ​ദ​നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടെ​ടു​ത്ത​ശേ​ഷ​മാ​യി​രു​ന്നു കേന്ദ്രത്തിന്‍റെ നാ​ട​കീ​യ പി​ന്മാ​റ്റം. ക​ര്‍​ഷ​ക​രും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ എ​തി​ര്‍​ത്തു​കൊ​ണ്ടി​രി​ക്കുേ​മ്ബാ​ഴും ക​ര്‍​ഷ​ക​രു​ടെ ഗു​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള നി​യ​മ​ങ്ങ​ളാ​ണെ​ന്ന് സ​ര്‍​ക്കാ​റി​നൊ​പ്പം നി​ന്ന് ന്യാ​യീ​ക​രി​ച്ച​വ​ര്‍​ക്കും ഈ പി​ന്മാ​റ്റം പ്ര​ഹ​ര​മാ​യി. പുതിയ നി​യ​മ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്ത കോ​ര്‍​പ​റേ​റ്റ് ലോ​കം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ന​ടു​ക്കം പ്ര​ക​ടി​പ്പിച്ചിട്ടുണ്ട്​.



Related News