Loading ...

Home International

യു.എ.ഇയും ഇസ്രായേലും വിദ്യാഭ്യാസ രംഗത്ത് കൈകോര്‍ക്കുന്നു

അ​ബൂ​ദ​ബി: പൊ​തു, ഉ​ന്ന​ത, സാ​ങ്കേ​തി​ക, തൊ​ഴി​ല​ധി​ഷ്​​ഠി​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ കൈ ​കോ​ര്‍​ക്കാ​ന്‍ യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യും ഇ​സ്രാ​യേ​ലും ഒ​പ്പുവെച്ചു  സ​മാ​ധാ​ന        ഉ​ട​മ്പ​ടി​യു​ടെ (എ​ബ്ര​ഹാം അ​കോ​ര്‍​ഡ്) ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹു​സൈ​ന്‍ ബി​ന്‍ ഇ​ബ്രാ​ഹിം അ​ല്‍ ഹ​മ്മാ​ദി​യും ഇ​സ്രാ​യേ​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​യി​ഫാ​ത്ത് ഷാ​ഹ ബി​റ്റ​ണും ഒ​പ്പുവെച്ചു. ഇ​സ്രാ​യേ​ലി​ലെ യു.​എ.​ഇ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് മ​ഹ്മൂ​ദ് അ​ല്‍ ഖാ​ജ​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സം​യു​ക്ത സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​വും. വി​ദ​ഗ്​​ധ​രെ കൈ​മാ​റാ​നും പ​രി​ശീ​ല​ന​ത്തി​നും ഈ ​ധാ​ര​ണ​പ്ര​കാ​രം വ​ഴി​യൊ​രു​ങ്ങും.

Related News