Loading ...

Home International

പോളണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷം: അഭയാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു


വാഴ്സാ: ബെലാറസ്-പോളണ്ട് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം. അതിര്‍ത്തി കടക്കാനെത്തിയ അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പോളണ്ട് സൈന്യം കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി റിപ്പോര്‍ട്ട്.

അഭയാര്‍ഥികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.

അഭയാര്‍ഥികളെ തടയാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നെന്നും ബെലാറസ് സൈന്യം അഭയാര്‍ഥികള്‍ക്ക് ഗ്രനേഡ് എത്തിച്ചു നല്‍കുന്നതായും പോളണ്ട് പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ആയിരക്കണക്കിന് അഭയാര്‍ഥികളാണ് പോളണ്ടിലേക്കു കടക്കാനായി ബെലാറസ് അതിര്‍ത്തിയിലെത്തിയത്. യൂറോപ്യന്‍ യൂണിയനെ അസ്ഥിരപ്പെടുത്താനായി ബെലാറസ്, അഭയാര്‍ഥികളെ പോളണ്ടിലേക്കു കടക്കാന്‍ പ്രേരിപ്പിക്കുന്നതായി ആരോപണം നിലനില്‍ക്കുന്നു.

അതിനിെട ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുഖാഷെങ്കോ ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായി ഫോണില്‍ സംസാരിച്ചു. വിഷയം ഏറ്റുമുട്ടലിനു വഴിമാറാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം അറിയിച്ചു. ഈ മാസം അതിര്‍ത്തി കടക്കാന്‍ അയ്യായിരത്തോളം ശ്രമങ്ങള്‍ നടന്നതായി പോളണ്ട് അതിര്‍ത്തിരക്ഷാ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 88 എണ്ണം മാത്രമായിരുന്നു.

Related News