Loading ...

Home International

ബ്രിട്ടനില്‍ ആശുപത്രിയില്‍ സ്​ഫോടനം; മൂന്നു പേര്‍ അറസ്റ്റില്‍

ലിവര്‍പൂള്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ ആശുപത്രിയില്‍ സ്​ഫോടനം നടത്തിയതെന്ന്​ സംശയിക്കുന്ന മൂന്നു പേര്‍ പൊലീസ്​ പിടിയിലായി.

തീവ്രവാദ നിയമപ്രകാരമാണ്​ അറസ്റ്റ്. ഞായറാഴ്ച ലിവര്‍പൂള്‍ വനിതാ ആശുപത്രിക്ക് പുറത്ത് യാത്രക്കാരനെ കയറ്റിക്കൊണ്ടിരുന്ന ടാക്​സി കാര്‍ സ്​ഫോടനത്തില്‍ പൊട്ടിത്തെറിച്ച്‌​ ഒരാള്‍ മരിച്ചിരുന്നു.

സംഭവസ്ഥലത്ത് തന്നെ മരിച്ച യാത്രക്കാരനെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29, 26, 21 വയസ് പ്രായമുള്ള മൂന്ന് പേരെയാണ്​ നഗരത്തിലെ കെന്‍സിംഗ്​ടണ്‍ പ്രദേശത്തുവെച്ച്‌​ നോര്‍ത്ത് വെസ്റ്റ്​ പൊലീസ്​ പിടികൂടിയത്​.

ഇന്ന് ലിവര്‍പൂളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുമൊപ്പം താനുണ്ടെന്ന്​ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ അറിയിച്ചു.

എമര്‍ജന്‍സി സര്‍വ്വീസ്​ നടത്തിയവരോടും അവരുടെ പെട്ടെന്നുള്ള പ്രതികരണത്തിനും പ്രൊഫഷണലിസത്തിനും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, അന്വേഷണം തുടരുന്ന പൊലീസിനും -ബോറിസ്​ ട്വീറ്റ്​ ചെയ്​തു.

Related News