Loading ...

Home International

രാജവാഴ്ചയില്‍ മാറ്റങ്ങൾ വേണം;ആവശ്യവുമായി തായ്ലന്‍ഡില്‍ പ്രക്ഷോഭം

ബാങ്കോക്ക്: രാജവാഴ്ചയില്‍ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ട് തായ്ലന്‍ഡില്‍ പ്രക്ഷോഭം ശക്തം. പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി.

മുന്‍ നേതാവ് പ്രയുത് ചാന്‍ ഓച്ച (66)യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച പ്രതിഷേധം രാജവാഴ്ചയ്ക്കെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു.രാജാവിന്റെ നിയന്ത്രണങ്ങളില്ലാത്ത അധികാരം തായ്‌ലന്‍ഡിനെ ജനാധിപത്യത്തില്‍ നിന്ന് അകറ്റുന്നതായി ബാങ്കോക്കിലെ ജര്‍മന്‍ എംബസിയില്‍ എത്തിയ പ്രതിഷേധക്കാര്‍ പറഞ്ഞു.
അതേസമയം രാജവാഴ്ചയെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവാണ് ശിക്ഷ. ഇതിനോടകം തന്നെ പ്രതിഷേധക്കാരായ 157 പേര്‍ക്കെതിരെ കുറ്റം ചുമത്തിക്കഴിഞ്ഞു.

Related News