Loading ...

Home International

തായ്‌വാന്‍; ചൈനയ്ക്കു വീണ്ടും യുഎസ് മുന്നറിയിപ്പ്

വാ​​​ഷിം​​​ഗ്ട​​​ണ്‍:​​​താ​​​യ്‌​​​വാ​​​ന്‍ പ്ര​​​ശ്ന​​​ത്തി​​​ല്‍ ചൈ​​​ന​​​യ്ക്കു വീ​​​ണ്ടും മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി ജോ ​​​ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം. താ​​​യ്‌​​​വാ​​​നു​​​മേ​​​ല്‍ ചൈ​​​നീ​​​സ് സ​​​ര്‍​​​ക്കാ​​​ര്‍ തു​​​ട​​​രു​​​ന്ന സൈ​​​നി​​​ക, ന​​​യ​​​ത​​​ന്ത്ര, സാ​​​ന്പ​​​ത്തി​​​ക സ​​​മ്മ​​​ര്‍​​​ദ്ദം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാ​​​ങ് യി​​​യു​​​മാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗും ത​​​മ്മി​​​ല്‍ ഇ​​​ന്ന് വെര്‍​​​ച്വ​​​ല്‍ ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് നി​​​ല​​​പാ​​​ട് ആ​​​വ​​​ര്‍​​​ത്തി​​​ച്ച്‌ യു​​​എ​​​സി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ള്‍​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു ബ്ലി​​​ങ്ക​​​നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യും സം​​​സാ​​​രി​​​ച്ച​​​ത്.

താ​​​യ്‌​​​വാ​​​ന്‍ ജ​​​ന​​​ത​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച്‌ ച​​​ര്‍​​​ച്ച​​​യി​​​ലൂ​​​ടെ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു ചൈ​​​ന ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും യു​​​എ​​​സ് നി​​​ര്‍​​​ദേ​​​ശി​​​ച്ചു.

യു​​​എ​​​സ്-​​​ചൈ​​​ന ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം തീ​​​ര്‍​​​ത്തും മോ​​​ശ​​​മാ​​​യി തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ബൈ​​​ഡ​​​നും ഷീ​​​യും ത​​​മ്മി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം. താ​​​യ്‌​​​വാ​​​ന്‍ ത​​​ര്‍​​​ക്ക​​​ത്തി​​​നു പു​​​റ​​​മേ വ്യാ​​​പാ​​​ര, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ക​​​ടു​​​ത്ത ഭി​​​ന്ന​​​ത​​​യി​​​ലാ​​​ണ്.

താ​​​യ്‌​​​വാ​​​ന്‍റെ വ്യോ​​​മ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ചൈ​​​നീ​​​സ് സൈ​​​ന്യം ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ഒ​​​ട്ടേ​​​റെ​​​ത്ത​​​വ​​​ണ ക​​​ട​​​ന്നു​​​ക​​​യ​​​റി​​​യി​​​രു​​​ന്നു. താ​​​യ്‌​​​വാ​​​നെ ആ​​​ക്ര​​​മി​​​ച്ചാ​​​ല്‍ നോ​​​ക്കി​​​നി​​​ല്‍​​​ക്കി​​​ല്ലെ​​​ന്ന് ബൈ​​​ഡ​​​ന്‍ ഭ​​​ര​​​ണ​​​കൂ​​​ടം ചൈ​​​ന​​​യ്ക്കു മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ബൈ​​​ഡ​​​ന്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം മൂ​​​ന്നാം​​​ത​​​വ​​​ണ​​​യാ​​​ണ് ഷി ​​​ചി​​​ന്‍​​​പിം​​​ഗു​​​മാ​​​യി ച​​​ര്‍​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത്. ഒ​​​ബാ​​​മ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ബൈ​​​ഡ​​​നും അ​​​ന്ന​​​ത്തെ ചൈ​​​നീ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ചി​​​ന്‍​​​പിം​​​ഗും ഒ​​​ട്ടേ​​​റെ​​​ത്ത​​​വ​​​ണ ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. റോ​​​മി​​​ല്‍ പൂ​​​ര്‍​​​ത്തി​​​യാ​​​യ ജി 20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ചി​​​ന്‍​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ന്‍ ബൈ​​​ഡ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് ചി​​​ന്‍​​​പിം​​​ഗ് ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തി​​​യി​​​ല്ല.

അ​​​തി​​​നി​​​ടെ ചൈ​​​നീ​​​സ് ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യാ​​​ല്‍ താ​​​യ്‌​​​വാ​​​നെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ യു​​​എ​​​സി​​​ന് ഒ​​​പ്പം ചേ​​​രു​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യും പ​​​റ​​​ഞ്ഞു. താ​​​യ്‌​​​വാ​​​ന്‍ പ്ര​​​ശ്ന​​​ത്തി​​​ല്‍ യു​​​എ​​​സി​​​നൊ​​​പ്പം ചേ​​​രാ​​​തി​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി പീ​​​റ്റ​​​ര്‍ ഡ​​​ട്ട​​​ന്‍ പ​​​റ​​​ഞ്ഞ​​​ത്.

താ​​​യ്‌​​​വാ​​​നി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്താ​​​ന്‍ ചൈ​​​ന ശ്ര​​​മി​​​ച്ചാ​​​ല്‍ യു​​​എ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ഉ​​​ചി​​​ത ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​വും ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ന്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​​​കി​​​യി​​​രു​​​ന്നു.

Related News