Loading ...

Home International

കാലിഫോര്‍ണിയയില്‍ കനത്ത മഴയും മണ്ണിടിച്ചിലും

വാഷിങ്ടണ്‍:

കാലിഫോര്‍ണിയയില്‍ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 13 പേര്‍ മരിച്ചു. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ തന്നെ പരിക്കേറ്റവരില്‍ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.വെള്ളപ്പൊക്കത്തില്‍ പ്രദേശവാസികള്‍ക്ക് വീടുകള്‍ നഷ്ടമായി. ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്, മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയുണ്ട്, അധികൃതര്‍ അറിയിച്ചു.

Related News