Loading ...

Home International

മ്യാന്മര്‍ പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്ന യുഎസ് മാധ്യമ പ്രവര്‍ത്തകന് 11 വര്‍ഷം തടവ്

മ്യാന്മാര്‍ പട്ടാള ഭരണകൂടം  തടവിലാക്കിയിരുന്ന അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് വർഷം തടവ് വിധിച്ചു.മ്യാന്മാര്‍ പട്ടാള കോടതിയാണ് തടവ് വിധിച്ചത്. നിയമവിരുദ്ധമായി സംഘടിക്കല്‍, സൈന്യത്തിനെതിരായ പ്രേരണ ചെലുത്താല്‍, വിസ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവയ്ക്കാണ് ശിക്ഷയെന്ന് ഇന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു.മ്യാന്മാറിന്റെ ഭരണം പട്ടാളം ഏറ്റെടുത്തതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മ്യാന്മര്‍ പട്ടാള ഭരണകൂടത്തിനോടുള്ള വിയോജിപ്പ് പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചതിനാണ് നിരവധി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പട്ടാള ഭരണകൂടത്തിനെതിരെയുള്ള സമരങ്ങള്‍ക്കിടയില്‍ 1200 ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.


മ്യാന്‍മറിലെ ഒരു പ്രാദേശിക മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഡാനി ഫെന്‍സ്റ്റര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ ഹാടവ് വിധിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിന് മുൻപാണ് ഡാനിയെ അറസ്റ്റ് ചെയ്‌തത്‌. തന്റെ കുടുമ്ബത്തിനെ സന്ദര്‍ശിക്കാന്‍ മ്യാന്മറില്‍ നിന്ന് മടങ്ങാന്‍ ഒരുങ്ങവെയായിരുന്നു അറസ്റ്റ്.

വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനെ കുറിച്ച്‌ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ഡാനിയുടെ അഭിഭാഷകന്‍ അറിയിച്ചു. തടവില്‍ കഴിയുന്ന സമയത്ത് ഫെന്‍സ്റ്ററിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആണ് വിവരം. ഫെന്‍സ്റ്ററിന്റെ കുടുംബാംഗങ്ങളാണ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ഈ വിവരം അറിയിച്ചത്.



Related News