Loading ...

Home International

സിറിയന്‍ മേഖലയില്‍ റോക്കറ്റാക്രമണം; ജബ്ഹാത് ഭീകരരെന്ന് റഷ്യ

ദമാസ്‌ക്കസ്: സിറിയന്‍ മേഖലില്‍ നിരന്തരമായ റോക്കറ്റാക്രമണം നടത്തി ഭീകരസംഘടനകള്‍. സിറിയയിലെ ഇദിലിബ് മേഖലയ്‌ക്കുനേരെയാണ് ഒന്‍പതിലേറെ റോക്കറ്റുകള്‍ പതിച്ചത്.

സിറിയക്കെതിരെ നീങ്ങുന്ന ജബ്ഹാത് അല്‍ നുസ്ര ഭീകരന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യന്‍ പ്രതിരോധവകുപ്പിന്റെ ഉപമേധാവി വ്‌ലാദിം കുലിറ്റ് പറഞ്ഞു.

ഒന്‍പത് റോക്കറ്റുകളാണ് ഇദിലിബ് മേഖലയിലേക്ക് തൊടുത്തിരിക്കുന്നത്. അക്രമം നടത്തിയത് ജബ്ദാത് അല്‍ നുസ്ര വിഭാഗമാണ്. ഒരു ദിവസം തന്നെ ഇത്രയധികം ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. ഇതില്‍ അഞ്ചെണ്ണം അലെപ്പോ പ്രവിശ്യയിലും നാലെണ്ണം ഇദിലിബിനേയും ലക്ഷ്യമാക്കിയായിരുന്നു.

ആക്രമണത്തിന് പിന്നാലെ സിറിയന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ അലെപ്പോ പ്രവിശ്യയില്‍ ഒരു സൈനികന് പരിക്കേറ്റതായും റഷ്യ അറിയിച്ചു. സിറിയയില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ റഷ്യ 2016 മുതല്‍ അതിര്‍ത്തിയില്‍ ജാഗ്രതയിലാണ്. അഭയാര്‍ത്ഥികളെ കേന്ദ്രീകരിച്ചും സിറിയക്കെതിരായും പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ തളര്‍ത്താനും നിരന്തരം ചര്‍ച്ചകളും മനുഷിക സഹായങ്ങളെത്തിച്ചുമാണ് റഷ്യ ഇടപെടുന്നത്.


Related News