Loading ...

Home International

30ന്​ താഴെയുള്ളവരില്‍ മൊഡേണ വാക്സിന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന്​ ജര്‍മനി

ബെര്‍ലിന്‍: 30 വയസില്‍ താഴെയുള്ളവരില്‍ മൊഡേണ വാക്സിന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ജര്‍മന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍.

മൊഡേണ വാക്സിന്‍ 30 വയസിന് താഴെ ഉള്ളവരില്‍ ഹൃദ്രോഗത്തിന്​ കാരണമാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍.

30 വയസിന് താഴെയുള്ളവരില്‍ ഹൃദയ ധമനികളില്‍ നീര്​ വെക്കുന്ന മയോകാര്‍ഡിറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളില്‍ നീര്​ വെക്കുന്ന പെരികാര്‍ഡിറ്റിസ്​ എന്നീ രോഗങ്ങള്‍ക്ക് വാക്സിന്‍ കാരണമാകാമെന്നാണ് ജര്‍മന്‍ ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. അതേസമയം, 30 വയസിന് മുകളിലുള്ളവരില്‍ ഇത്തരത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും വിദ്ഗധര്‍ പറയുന്നു.

ജര്‍മനിയുടെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വാക്സിന്‍സ് ആന്‍ഡ്​ ബയോമെഡിസിന്‍റെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സ്റ്റിക്കോയുടെ നിര്‍ദേശം. യുവാക്കളില്‍ മോഡേണ വാക്സിന് ഉപയോഗത്തിനുള്ള​ അനുമതി അമേരിക്ക വൈകിപ്പിച്ചിരുന്നു. എന്നാല്‍ അഞ്ച്​ മുതല്‍ 11 വയസ്​ വരെയുള്ള കുട്ടികളില്‍ ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന്​ കഴിഞ്ഞ ആഴ്ച യു.എസ് അനുമതി നല്‍കുകയും ചെയ്​തു.

Related News