Loading ...

Home International

16 യു.എന്‍ ജീവനക്കാരെ എത്യോപ്യയില്‍ തടഞ്ഞുവെച്ചു,6 പേരെ മോചിപ്പിച്ചു


വാഷിങ്​ടണ്‍: 16 ജീവനക്കാരെ എത്യോപ്യയില്‍ തടഞ്ഞുവെച്ചുവെന്ന്​ യു.എന്‍. രാജ്യതലസ്ഥാനമായ അഡിസ്​ അബാബയിലാണ്​ യു.എന്‍ ജീവനക്കാരെ തടഞ്ഞുവെച്ചത്​.

ആറ്​ പേരെ മോചിപ്പിച്ചുവെന്നും ഇനിയും 10 പേരെ വിട്ടുകിട്ടാനുണ്ടെന്നും ഏജന്‍സി അറിയിച്ചു.

തടവിലുള്ളവരെ എത്രയും ​പെട്ടെന്ന്​ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന്​ യു.എന്‍ വക്​താവ്​ സ്റ്റീഫന്‍ ഡുജറിക്​ അറിയിച്ചു. എത്യോപ്യന്‍ സര്‍ക്കാറുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്​. എന്തിനാണ്​ ജീവനക്കാരെ പിടിച്ചുവെച്ചത്​ എന്നത്​ സംബന്ധിച്ച്‌​ ഒരു വിശദീകരണവും ലഭിച്ചിട്ടി​ല്ല. യു.എന്‍ സുരക്ഷാ ജീവനക്കാര്‍ക്ക്​ തടഞ്ഞുവെച്ചവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ എത്യോപ്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത്​ നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല. എത്യോപ്യന്‍ സര്‍ക്കാറും യു.എന്നും തമ്മിലുള്ള ബന്ധം കുറേക്കാലമായി അത്ര സുഖകരമല്ല. നേരത്തെ എത്യോപ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെടുന്നുവെന്ന്​ ആരോപിച്ച്‌​ ഒമ്ബത്​ യു.എന്‍ ജീവനക്കാരെ രാജ്യം പുറത്താക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ തടഞ്ഞുവെച്ചുവെന്ന വാര്‍ത്തകളും പുറത്ത്​ വരുന്നത്​.

Related News