Loading ...

Home International

ചൊവ്വയിലെ പാളികളുള്ള പാറകളുടെ ഫോട്ടോ ഭൂമിയിലേക്ക് അയച്ച്‌ പെര്‍സിവറന്‍സ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

വാഷിംഗ്ടണ്‍: ചൊവ്വ ദൗത്യമായ പെന്‍സിവറന്‍സ് റോവര്‍ പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് നാസ. ചൊവ്വയുടെ പ്രതലത്തിലെ പാളികളുള്ള പാറകളുടെ ചിത്രമാണ് നാസ പുറത്തുവിട്ടത്.

പാളികളുള്ള പാറകള്‍ ചൊവ്വയില്‍ ജലത്തിന്റെ അസ്ഥിത്വത്തെ സൂചിപ്പിക്കുന്നുവെന്ന് നാസ പറഞ്ഞു. ഇത്തരത്തില്‍ പാളികളുള്ള പാറകള്‍ പലപ്പോഴും വെള്ളത്തിലാണ് രൂപപ്പെടുന്നത്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക എന്ന നാസയുടെ ലക്ഷ്യത്തിന് പ്രതീക്ഷയേകുന്നതാണ് പുതിയ ചിത്രം.

നേരത്തെ പെര്‍സിവറന്‍സ് റെക്കോര്‍ഡ് ചെയ്ച ശബ്ദം നാസ പുറത്തുവിട്ടിരുന്നു. ചൊവ്വയുടെ പ്രതലത്തിലൂടെ പേടകം നീങ്ങുമ്ബോഴുണ്ടാകുന്ന ശബ്ദമായിരുന്നു നാസ പുറത്തുവിട്ടത്. മാര്‍ച്ച്‌ ഏഴിന് റോവര്‍ നടത്തിയ ടെസ്റ്റ് ഡ്രൈവിന്റെ ശബ്ദമായിരുന്നു ഇത്. കൂടാതെ ചൊവ്വാ ഗ്രഹത്തിന്റെ കളര്‍ ഫോട്ടോകളും സെല്‍ഫിയും നാസ പുറത്തുവിട്ടിട്ടുണ്ട്. ചൊവ്വയിലേക്ക് നാസ അയച്ചതില്‍ ഏറ്റവും നൂതനമായ റോവറാണ് പെര്‍സിവറന്‍സ്.

25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെര്‍സിവറന്‍സ് ചൊവ്വയില്‍ പര്യവേഷണം തുടരും. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെര്‍സിവറന്‍സ്. ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യണ്‍ മൈലുകള്‍ സഞ്ചരിച്ചാണ് ചൊവ്വയില്‍ പെര്‍സിവറന്‍സ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പെര്‍സിവിറന്‍സ് നാസയുടെ ഏറ്റവും ചെലവേറിയ ചൊവ്വാ ദൗത്യങ്ങളിലൊന്നാണ്. 2021 ഫെബ്രുവരി 19നാണ് പേടകം ചൊവ്വയില്‍ ലാന്‍ഡ് ചെയ്തത്. പുരാതന സൂക്ഷ്മജീവികളുടെ അടയാളങ്ങള്‍ തേടുന്നതുള്‍പ്പെടെയുള്ള ലക്ഷ്യത്തോടെയാണ് പെര്‍സിവറന്‍സിനെ ചൊവ്വയിലേയ്‌ക്ക് അയച്ചിരിക്കുന്നത്. കൂടാതെ ഇത് ചൊവ്വയുടെ ഭൂമിശാസ്ത്രത്തെക്കുറിച്ച്‌ വിലയിരുത്തുകയും ചെയ്യും.


Related News