Loading ...

Home International

ചൈന അരുണാചലില്‍ നിര്‍മിച്ച ഗ്രാമം സൈനിക കേന്ദ്രം

ചൈന അരുണാചല്‍പ്രദേശില്‍ നിര്‍മിച്ച നൂറു വീടുള്ള ഗ്രാമം ഒരുപാട് കാലമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ താവളമാണെന്ന് സംസ്ഥാനത്തെ ഉന്നത ഉദോഗസ്ഥന്‍.

സംസ്ഥാനത്തെ അപ്പര്‍ സുബന്‍സരി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ചൈന ഗ്രാമം നിര്‍മിച്ചതായി പെന്‍റഗണ്‍ യു.എസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2020 ല്‍ തങ്ങള്‍ പ്രദേശത്ത് സര്‍വേ നടത്തിയിരുന്നുവെന്നും അന്ന് സൈനികാവശ്യത്തിനെന്ന് മനസ്സിലാക്കാവുന്ന വലിയ വീടുകള്‍ കണ്ടുവെന്നുമാണ് അപ്പര്‍ സുബന്‍സാരിയിലെ കടുകാ ഡിവിഷനില്‍ അഡീഷനല്‍ ഡെപ്യൂട്ടി കമീഷണറായ ഡി.ജെ ബോറ പറയുന്നത്. 1962 ചൈന പ്രദേശം കയ്യിലാക്കുമ്ബോള്‍ ചെറിയ പോസ്റ്റുകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1962 വരെ പ്രദേശത്തായിരുന്നു അവസാന ഇന്ത്യന്‍ ക്യാമ്ബുണ്ടായിരുന്നത്. പിന്നീട് ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാമ്ബ് നാലഞ്ചു കിലോമീറ്റര്‍ പിന്നിലേക്ക് മാറ്റുകയായിരുന്നു. ചൈന അധീനതിയിലാക്കിയ പ്രദേശം യഥാര്‍ത്ഥത്തില്‍ താഗിന്‍ വിഭാഗത്തിന്റേതാണ്. 2018 ല്‍ ഭൂമി കൈവശാവകാശ നിയമം ഭേദഗതി ചെയ്യുന്നത് വരെ വിവിധ ഗോത്രങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഭൂമിയില്‍ പ്രത്യേക അധികാരമുണ്ടായിരുന്നു. 1914 മക്‌മോഹന്‍ ലൈന്‍ നിലവില്‍വന്ന് ഇന്ത്യയുടെയും ടിബറ്റിന്റെയും അതിര്‍ത്തി നിശ്ചയിച്ചതോടെ താഗിന്‍ വിഭാഗക്കാര്‍ ഇരു രാജ്യങ്ങളിലുമായി വിഭജിക്കപ്പെട്ടു.

Related News