Loading ...

Home International

പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കും; തായ്‍വാനിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി ചൈന

ബീജിംഗും തായ്‌പേയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തായ്‌വാനിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ചൈന.

തായ്‌വാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ക്ക് പ്രേരിപ്പിക്കുണ്ടെന്നും ആക്രമണം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് ചൈനയുടെ ആരോപണം. അന്താരാഷ്ട്ര തലത്തില്‍ സ്വയംഭരണാധികാരമുള്ള തായ്‌വാനെ ഒറ്റപ്പെടുത്താനുള്ള ശ്രമം ചൈന ശക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഒരുനാള്‍ തായ്‌വാന്‍ പിടിച്ചെടുക്കുമെന്ന് ബീജിംഗിലെ തായ്‌വാന്‍ അഫയേഴ്‌സ് മുന്നറിയിപ്പ് നല്‍കി. തായ്‌വാന്‍ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം

തായ്‌വാനിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മെയിന്‍ ലാന്റിലേക്കോ ഹോങ്കോങ്ങിലേക്കോ മക്കാവിലേക്കോ പ്രവേശനമില്ലെന്ന് ചൈന വ്യക്തമാക്കി. 2016 ല്‍ സായ് ഇന്‍ വെന്‍ അധികാരത്തില്‍ വന്നതിന് ശേഷം തായ്‌വാന്‍-ചൈനീസ് ബന്ധം വഷളായെന്നാണ് ചൈനയുടെ നിഗമനം. പൂര്‍വികരെ മറന്ന്, രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് നല്ല പര്യവസാനമുണ്ടാകില്ലെന്ന് തായ്‌വാന്‍ പ്രീമിയര്‍ സു-സെങ്-ചാങ് പറഞ്ഞു. തായ്‌പേയ് സന്ദര്‍ശിക്കുന്ന യൂറോപ്പ്യന്‍ പാര്‍ലമെന്‍റ് പ്രതിനിധി സംഘത്തിന്‍റെ തലവന്‍ തായ്‌വാനിലെ ജനാധിപത്യം സംരക്ഷിക്കണമെന്ന പരാമര്‍ശമുന്നയിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനപരമായ മുന്നറിയിപ്പ്. തായ്‌വാന്‍റെ വ്യോമാതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തിയതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ ചൈന വിമര്‍ശനം നേരിട്ടിരുന്നു.

Related News