Loading ...

Home International

ഫോസില്‍ ഇന്ധനങ്ങളുപയോഗിച്ചുള്ള വ്യവസായങ്ങളെ പിന്തുണയ്‌ക്കില്ല; നിര്‍ണ്ണായക തീരുമാനങ്ങളുമായി 20 രാജ്യങ്ങള്‍

ഗ്ലാസ്‌ഗോ: ആഗോളതലത്തില്‍ പാരമ്പര്യ ഊര്‍ജ്ജ മേഖലയെ സംരക്ഷിക്കാനൊരുങ്ങി നിര്‍ണ്ണായക നീക്കങ്ങള്‍. വളരെ വേഗം ഇല്ലതായിക്കൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപേക്ഷിക്കാനുളള നീക്കത്തിലേക്ക് ലോകം നീങ്ങുകയാണ്.

20 രാജ്യങ്ങള്‍ ഇനി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പി ക്കേണ്ടതില്ലെന്നാണ് തീരുമാനം. എണ്ണ പ്രകൃതി വാതക മേഖലയില്‍ വലിയ മാറ്റമാണ് ലോകരാജ്യങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ഒരു കാരണവശാലും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്ന കമ്ബനികള്‍ക്കായി ഇനി മുതല്‍മുടക്കില്ലെന്ന നിര്‍ണ്ണായക തീരുമാനമാണ് ഗ്ലാസ്‌ഗോ പരിസ്ഥിതി ഉച്ചകോടിയില്‍ എടുത്തത്. അന്താരാഷ്‌ട്രതലത്തില്‍ കല്‍ക്കരിമേഖലയിലാണ് പ്രധാനമായും മുതല്‍മുടക്ക് അടിയന്തിരമായി നിര്‍ത്താന്‍ പോകുന്നത്. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങളാണ് കല്‍ക്കരി മേഖലയില്‍ മുന്‍പന്തിയിലുള്ളത്. 2022ഓടെ കല്‍ക്കരി മേഖലയിലെ മുതല്‍മുടക്ക് നിര്‍ത്തലാക്കാനാണ് തീരുമാനം.

ചൈനയിലടക്കം കല്‍ക്കരി ക്ഷാമം ഉണ്ടായതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. അന്തരീക്ഷത്തിലെ കാര്‍ബണിന് കാരണം കല്‍ക്കരിയും എണ്ണയും ഉപയോഗിച്ചുള്ള വ്യവസായങ്ങളാണെന്ന തിരിച്ചറിവിന് അടിയന്തിര പ്രധാന്യത്തോടെയുള്ള പരിഹാരമാണ് ലോകരാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനിടെ അമേരിക്കയും ചൈനയും ഇന്ത്യയും കല്‍ക്കരി മേഖലയിലെ മുതല്‍മുടക്ക് ഘട്ടംഘട്ടമായി നിര്‍ത്താനാകൂ എന്നതിനാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല.


Related News