Loading ...

Home International

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാക്‌സിന് ലോകത്തിന്റെ അംഗീകാരം. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു.അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മാസങ്ങള്‍ നീണ്ട കടമ്ബകള്‍ക്കും കാത്തിരിപ്പുകള്‍ക്കും ഒടുവിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തേടിയെത്തിയത്. ഇതോടെ കൊവാക്‌സിന്‍ എടുത്തവരുടെ വിദേശയാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍. വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് മുന്‍പാകെ ഹാജരാക്കിയതിന് പിന്നാലെയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം അംഗീകാരം ലഭിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു. കൊവാക്‌സിന് ലോകത്തിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ആഗോളതലത്തില്‍ തന്നെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ പങ്ക് വഹിക്കാന്‍ തദ്ദേശീയ വാക്‌സിന് സാധിക്കും. വാക്‌സിന്‍ കയറ്റുമതി ഊര്‍ജിതമാക്കാനാകും. വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യയ്‌ക്ക് വലിയ പ്രയോജനമുണ്ടാക്കുന്നതാണ് ഈ അംഗീകാരം.

Related News