Loading ...

Home International

കാലാവസ്​ഥാ മാറ്റങ്ങളെ പ്രതിരോധിക്കാൻ കൈകോര്‍ക്കാമെന്ന്​ ബ്രിട്ടൺ- ഇന്ത്യ ധാരണ

കോവിഡ്​ കാരണം നേര​​ത്തെ നടക്കാതെ പോയ ഇന്ത്യ സന്ദര്‍ശനം ഇനിയും വൈകിക്കരുതെന്ന മോദിയുടെ നിര്‍ബന്ധത്തിന്​ വഴങ്ങി ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായുള്ള ക്ഷണം ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രി ബോറിസ്​ ജോണ്‍സണ്‍ സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല ചൊവ്വാഴ്ച്ച അറിയിച്ചു.

ഗ്ലാസ്​ഗോയില്‍ നടന്ന കാലാവസ്​ഥ ഉച്ച​കോടിക്കിടെയായിരുന്നു ഇരുപ്രധാനമന്ത്രിമാരുടെയും വ്യക്​തിപരമയാ കൂടിക്കാഴ്ച. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകള്‍, സാമ്ബത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചര്‍ച്ച നടത്തി.

ഈ വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ ആ സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോണ്‍സന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവില്‍ നടന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉള്‍പ്പടെ പ്രധാന വിഷങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോണ്‍സണിനെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയില്‍ പറഞ്ഞു.

കാലാവസ്​ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങള്‍ക്ക്​ തയാറാക്കിയ ധാരണകള്‍ നടപ്പാക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന്​ യുകെയിലെ ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു. 'ഞങ്ങള്‍ 2022 മാര്‍ച്ചില്‍ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറില്‍ ചര്‍ച്ച തുടങ്ങുകയാണ്, ഷെഡ്യൂള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെങ്കില്‍ 2022 നവംബറില്‍ കരാര്‍ ഒപ്പുവെക്കാനാകും.' -ഗൈത്രി ഇസാര്‍ കുമാര്‍ പറഞ്ഞു.

ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ്​ ജോണ്‍സണെ അഭിനന്ദിച്ചു.

Related News