Loading ...

Home International

ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ സരള വിദ്യ നാഗലയെ ഫെഡറല്‍ ജഡ്ജിയായി നിയമിക്കാനൊരുങ്ങി അമേരിക്ക

കന്നല്‍റ്റിക്കറ്റ് : ഇന്ത്യന്‍ അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ സരള വിദ്യ നാഗലയെ ഫെഡറല്‍ ജഡ്ജിയായി നിയമിക്കുന്നതിന് യു.എസ്.

സെനറ്റിന്റെ അംഗീകാരം. കന്നല്‍ട്ടിക്കട്ട് ഫെഡറല്‍ ബെഞ്ചിലേക്ക് പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്ത സരളയെ ഒക്ടോബര്‍- 27-ന് നടന്ന സെനറ്റില്‍ 46 - നെതിരെ 56 വോട്ടുകളോടെയാണ് ഫെഡറല്‍ ജഡ്ജിയായി അംഗീകരിച്ചത്.

കന്നല്‍ട്ടിക്കട്ട് സംസ്ഥാനത്ത് ആദ്യമായി നിയമിക്കപ്പെടുന്ന സൗത്ത് ഏഷ്യന്‍ വംശജയാണ് സരള വിദ്യ ഫെഡറല്‍ ജഡ്ജിയായിരിക്കുന്ന വനേസയുടെ ഒഴിവിലാണ് സരളയുടെ നിയമനം. ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തെക്കുറിച്ച്‌ അഗാധ പാണ്ഡിത്യമുള്ള സരള പൊതുജന സേവനത്തില്‍ മുന്‍പന്തിയിലാണ്. 1983 -ല്‍ നോര്‍ത്ത് ഡെക്കോട്ടയിലായിരുന്നു ഇവരുടെ ജനനം.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കലയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 2008 - 2009- ല്‍ ലോ ക്ലാര്‍ക്കായി ആദ്യ നിയമനം. 2012 ല്‍ കന്നല്‍ട്ടിക്കറ്റ് യു.എസ് അറ്റോര്‍ണി ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏതു രാജ്യക്കാരനെന്നോ, വംശജനെന്നോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും തുല്യ പരിഗണന എന്ന ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ ഭാഗമാണ് സരളയുടെയും നിയമനം.


Related News