Loading ...

Home International

ഫെയ്സ്ബുക്കിൽ ഫോണ്‍ നമ്പർ നൽകല്ലേ, പണി കിട്ടും!

ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു ഗവേഷകൻ ഫെയ്സ്ബുക്കിലെ പുതിയ സുരക്ഷാ പിഴവ് കണ്ടെത്തി. ഒരാളുടെ കോണ്ടാക്റ്റ് നമ്പർ സേർച്ച്‌ ബാറിൽ ടൈപ് ചെയ്‌ത് അയാളുടെ പ്രൊഫൈൽ വിശദാംശങ്ങൾ കണ്ടെത്തുക എന്നത് പലരും പരീക്ഷിച്ചു നോക്കിയിട്ടുള്ള കാര്യമായിരിക്കും എന്നാൽ ഒരു ഉപഭോക്താവിന്റെ ഫെയ്സ്ബുക്കിലെ പ്രൈവസി സെറ്റിംഗ്സ് എന്ത് തന്നെയായാലും അയാൾ എഫ്ബിയിൽ തന്റെ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ അയാളുടെ വിവരങ്ങൾ ചോർത്തപ്പെടും എന്ന മുന്നറിയിപ്പുമായാണ് ഇംഗ്ലീഷുകാരനായ ഗവേഷകന്റെ വരവ്.ഈ സുരക്ഷാപിഴവ് ഫെയ്സ്ബുക്കിന്റെ തന്നെ ആപ്പ് ബിൽഡിങ്ങ് പ്രോഗ്രാമിന്റെ സഹായത്താലാണ് ഇയാൾ കണ്ടെത്തിയത്. ബ്രിട്ടണ്‍, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ നിരവധി ഫോണ്‍ നമ്പറുകളുടെ ഉടമകളുടെ പ്രൊഫൈൽ വിവരങ്ങളാണ്‌ ഇയാൾ പരീക്ഷണത്തിന്റെ ഭാഗമായി ചോർത്തിയെടുത്തത്. ഇംഗ്ലണ്ടിൽ നിന്നുള്ള റിസ മോയിനുദ്ധീൻ ആണ് ഈ സുരക്ഷാപിഴവ് കണ്ടെത്തിയത്. ഇത്തരത്തിൽ 1.44 ബില്യൻ ആളുകൾ ഫെയ്സ്ബുക്കിൽ തങ്ങളുടെ കോണ്ടാക്റ്റ് നമ്പർ നൽകിയിട്ടുണ്ടെന്നും ഇവരെല്ലാം ഡാറ്റ ചോർച്ചക്ക് വിധേയരായേക്കുമെന്നും റിസ മുന്നറിയിപ്പ് നൽകുന്നുണ്ട്.അമേരിക്കയിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഐടി സെക്യൂരിറ്റി അനുബന്ധ സംഘടനയുടെ പഠനങ്ങൾ പ്രകാരം സോഷ്യൽ മീഡിയയിൽ നിന്നും ചോർത്തുന്ന ചിത്രങ്ങൾ, ഫോണ്‍ നമ്പറുകൾ, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ എന്നിവയെ സൈബർ കുറ്റവാളികൾ ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതിനേക്കാൾ ലാഭകരമായ വരുമാന മാർഗ്ഗമായാണ് കാണുന്നത്. ഇങ്ങനെ ചോർത്തുന്ന വിവരങ്ങൾ ഇവരിൽ നിന്നും വിലപേശി വാങ്ങാനുള്ള കണ്ണികളും നെറ്റിൽ സുലഭമാണെന്നും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Related News