Loading ...

Home International

മൂത്രം ഉപയോഗിച്ച്‌ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം; 'പീ പവര്‍' സാങ്കേതികവിദ്യയുമായി ഗവേഷകര്‍

ലണ്ടന്‍: മൂത്രം ഉപയോഗിച്ച്‌​ മൊബൈല്‍ ഫോണ്‍ ചാര്‍ജ്​ ചെയ്യാന്‍ സാധിക്കുന്ന സാ​ങ്കേതിക വിദ്യയുമായി ഒരുപറ്റം ഗവേഷകര്‍.ബ്രിട്ടനിലെ ബ്രസ്​റ്റോളിലുള്ള ഗവേഷകരാണ്​ കണ്ടുപിടിത്തത്തിന്​ പിന്നില്‍. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത്.

മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂക്ഷ്മാണുക്കളെയാണ്​ കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്​. രണ്ടുവര്‍ഷം മുൻപ് ​ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വെച്ച്‌​ 'പീ പവര്‍' പ്രൊജക്​ടിന്‍റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന്​ ശൗചാലയങ്ങളില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിയുമെന്ന്‌ ശാസ്​ത്രജ്ഞര്‍ തെളിയിച്ചു.

'ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ മൈക്രേബിയല്‍ ഫ്യുവല്‍ സെല്‍ ഉപയോഗിച്ച്‌​ മനുഷ്യ വിസര്‍ജ്യത്തില്‍ നിന്ന്​ വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന്​ കണ്ടെത്തിയിരിക്കുന്നു. ഒരുദിവസം വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഇങ്ങനെ ഉദ്​പാദിപ്പിക്കാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വെച്ച്‌​ രണ്ടുവര്‍ഷങ്ങള്‍ക്ക്​ മുൻപ്  ഇതിന്‍റെ പരീക്ഷണം ആരംഭിച്ചിരുന്നു. ഇതുവരെ മൊബൈല്‍ ഫോണുകള്‍, ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞു. ഫെസ്റ്റിവലിനിടെ അഞ്ച് ദിവസം ശൗചാലയത്തില്‍ ആളുകള്‍ മൂത്രമൊഴിച്ചതില്‍ നിന്ന്​ 300 വാട്ട്​ അവര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു'-ബ്രിസ്​റ്റോള്‍ റോബോട്ടിക്​സ്​ ലൈബ്രറിയിലെ ഡോ. അയോണിസ്​ ഇറോപോലസ്​ പറഞ്ഞു.മൂത്രത്തില്‍ നിന്നുള്ള à´ˆ വൈദ്യുതി ഉപയോഗിച്ച്‌ 10 വാട് ബള്‍ബ് 30 മണിക്കൂര്‍ പ്രകാശിപ്പിക്കാമെന്ന്​ സാരം.

Related News