Loading ...

Home International

ചൈനയില്‍ ഊര്‍ജപ്രതിസന്ധി ; ഡീസലിന് റേഷന്‍

ബെ​​​യ്ജിം​​​ഗ്: ​​​ ചൈനയില്‍ കടുത്ത ഊര്‍ജപ്രതിസന്ധി. രാജ്യത്തിന്റെ പ്രതിസന്ധി ആഗോള സാമ്ബത്തിക രംഗങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കയാണ് .

കടുത്ത ഊര്‍ജപ്രതിസന്ധിയിലായ ചൈനയില്‍ ഡീസലിനു റേഷന്‍ ഏര്‍പ്പെടുത്തി എന്നതാണ് പുതിയ വാര്‍ത്ത. ഉത്പാദനമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇതു മൂലം ചൈന നേരിടുന്നത്. സമ്ബദ് വ്യവസ്ഥ തകിടം മറിക്കുന്ന രീതിയിലാണ് ഊര്‍ജപ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ .

വി​​​ലവ​​​ര്‍​​​ധനയും ദൗ​​ര്‍​​ല​​ഭ്യ​​വും കാ​​​ര​​​ണം ചൈ​​​ന​​​യി​​​ലെ പമ്ബുകള്‍ ഡീ​​​സ​​​ലി​​​നു റേ​​​ഷ​​​ന്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​ത്തു​​​ട​​​ങ്ങി. ട്ര​​​ക്കു​​​ക​​​ളി​​​ല്‍ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​ന്‍ ഡ്രൈ​​​വ​​​ര്‍​​​മാ​​​ര്‍ ഒ​​​രു ദി​​​വ​​​സം വ​​​രെ കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് റി​​​പ്പോ​​​ര്‍​​ട്ട്.

Related News