Loading ...

Home International

സമുദ്ര മേഖല കയ്യേറ്റം; യൂറോപ്പ് ബ്രിട്ടണ്‍ പോര് മുറുകുന്നു, ബ്രിട്ടീഷ് യാനം പിടിച്ചെടുത്ത് ഫ്രാന്‍സ്

ലണ്ടന്‍: ബ്രക്‌സിറ്റിന് ശേഷവും സമുദ്രമേഖലയില്‍ ബ്രിട്ടണും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ പോര് തുടരുന്നു. സമുദ്രമേഖലയിലെ നിയന്ത്രിത മേഖലകള്‍ കടന്ന് പരസ്പരം മത്സ്യബന്ധനമോ ചരക്കുനീക്കമോ നടത്തരുതെന്ന ധാരണ തെറ്റിച്ചെന്ന പേരിലാണ് പുതിയ തര്‍ക്കം രൂക്ഷമായത്. മത്സ്യബന്ധന ബോട്ട് ഫ്രാന്‍സ് പിടിച്ചെടുത്തതോടെ ഫ്രഞ്ച് സ്ഥാനപതിയെ വിളിച്ചുവരുത്തി ബ്രിട്ടണ്‍ ശാസിച്ചതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സാണ് വിഷയത്തില്‍ ഇടപെട്ടത്. ഫ്രഞ്ച് തീരത്തേക്ക് കടന്നുകയറിയെന്നാരോപിച്ചാണ് ബ്രിട്ടീഷ് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തത്. എന്നാല്‍ സമുദ്രമേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന രേഖകളോ അനുവാദമോ ബോട്ട് ജീവനക്കാരുടെ കൈവശമുണ്ടായിരു ന്നില്ലെന്നാണ് ഫ്രാന്‍സിന്റെ വിശദീകരണം. കഴിഞ്ഞ മാസം ബ്രിട്ടന്റെ മേഖലയില്‍ പ്രവേശിക്കാനുള്ള ലൈസന്‍സിനായി അപേക്ഷിച്ച ഫ്രഞ്ച് കമ്ബനികളെ തിരിച്ചയച്ച നടപടിയുടെ പ്രതികാരമാണ് ഫ്രാന്‍സ് നടത്തിയതെന്നാണ് ബ്രിട്ടണ്‍ ആരോപിക്കുന്നത്. നവംബര്‍ 2നുള്ളില്‍ ബ്രിട്ടണ്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഫ്രാന്‍സിലെ ഒരു തുറമുഖത്തിലും ബ്രിട്ടീഷ് കപ്പലുകളേയും മത്സ്യബന്ധന കപ്പലുകളേയും പ്രവേശിപ്പിക്കില്ലെന്നും ഫ്രാന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ നടപടിയില്‍ ശക്തമായി പ്രതികരിച്ച്‌ ബ്രിട്ടീഷ് ഭരണകൂടം. ജി20 ഉച്ചകോടിക്ക് ലോകരാജ്യങ്ങള്‍ ഒരുമിക്കാനിരിക്കേയാണ് ഫ്രാന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനം ബ്രിട്ടണ്‍ നടത്തിയത്. ഫ്രാന്‍സിന്റെ ഭരണകൂടം അറിഞ്ഞ് സമുദ്രമേഖലയില്‍ യാനങ്ങളെ മന:പ്പൂര്‍വ്വം വിലക്കിയ നടപടിയാണ് പുതിയപോരിന് തുടക്കമിട്ടിരിക്കുന്നത്. ഫ്രഞ്ച് സ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് ഔദ്യോഗിക വിശദീകരണം തേടിയത്.

Related News